കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എജുക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എം.ബി.എ(ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്), എം.കോം (ഫിനാന്‍സ് ആന്റ് ടാക്സേഷന്‍), എം.എ ഇംഗ്ലീഷ്, ബി.കോം (ഓണേഴ്സ്) എന്നിവയാണ് പ്രോഗ്രാമുകള്‍.
യു.ജി.സി യുടെ അംഗീകാരത്തോടെ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ റെഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. ജോലിയോടൊപ്പം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചേരാം.
പ്രായപരിധിയില്ല. ലോകത്ത് എവിടെനിന്നും പഠിക്കാനാകും. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://cdoe.mgu.ac.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0481 2731010.
മാര്‍ച്ച് മൂന്നിന് ആരംഭിക്കുന്ന അവസാന വര്‍ഷ, ഒന്നാം വര്‍ഷ റീഅപ്പിയറന്‍സ് (ഇന്റഗ്രേറ്റഡ്) ബിഎഫ്എ പരീക്ഷകള്‍ക്ക് ഫെബ്രുവരി 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 19 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി 20 വരെയും അപേക്ഷ സ്വീകരിക്കും.
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്), അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി സൈബര്‍ ഫോറന്‍സിക് (2017, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് മാര്‍ച്ച് 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഫൈനോടുകൂടി മാര്‍ച്ച് 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 15 വരെയും അപേക്ഷ സ്വീകരിക്കും.മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്), മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്സി സൈബര്‍ ഫോറന്‍സിക് (2017, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് മാര്‍ച്ച് 10 വരെ ഫീസടച്ച് അപേക്ഷിക്കാം.
ഫൈനോടുകൂടി മാര്‍ച്ച് 12 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 14 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ 3 (2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈമാസം 14ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.