പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി-വർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നതിന് പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്.

കോഴ്‌സ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഗവ.അംഗീകൃതവും ടാൻ/പാൻ നമ്പരോടുകൂടിയതും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ മേഖലയിലുള്ള പ്രവർത്തി പരിചയവും കേന്ദ്രസർക്കാരിന്റെ വെബ്പോർട്ടലായ www.ncs.gov.in ൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം മേൽപറഞ്ഞ രേഖകളുടെ കോപ്പിയും അതാതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡാറ്റയും സഹിതം''സബ് റീജിയണൽ ഓഫീസർ ഐ/സി, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളജിന് സമീപം, തൈക്കാട്, തിരുവനന്തപുരം- 14'' എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മേയ് 29 വൈകീട്ട് അഞ്ച്. അപേക്ഷാഫോറത്തിനും മറ്റു വിവരങ്ങൾക്കും 'National Career Service Centre for SC/STs, Trivandrum' എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113.

Tags:    
News Summary - Training institutions can apply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.