എൻജിനീയറിങ് മേഖലയിലെ ഇന്ത്യയിൽ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടികൾ) ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, ആർക്കിടെക്ചർ, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ നിരവധി ബിരുദാനന്തര, ബിരുദാനന്തര കോഴ്സുകളാണ് ഐ.ഐ.ടികളിലുള്ളത്. ജെ.ഇ.ഇ മെയിൻ,അഡ്വാൻസ്ഡ് പരീക്ഷകളിലെ ഉയർന്ന സ്കോർ അടിസ്ഥാനമാക്കിയാണ് ഐ.ഐ.ടികളിലെ പ്രവേശനം.
ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ഐ.ഐ.ടികളെ കുറിച്ചാണ് പറയാൻ പോകുന്നത്.നിലവിൽ ഇന്ത്യയിൽ 23 ഐ.ഐ.ടികളുണ്ട്. അതിൽ 19 എണ്ണം കേന്ദ്രസർക്കാറിന്റെ കീഴിലുള്ളതാണ്. മൂന്നെണ്ണം സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലാണ്.
മദ്രാസ് ഐ.ഐ.ടിയാണ് റാങ്കിങ്ങിൽ ഒന്നാമത്, ഐ.ഐ.ടി ഡൽഹി രണ്ടാം സ്ഥാനത്തും ബോംബെ ഐ.ഐ.ടി മൂന്നാം സ്ഥാനത്തുമാണ്. കാൺപൂർ ഐ.ഐ.ടിയാണ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ളത്.
ഖരഗ്പൂർ ഐ.ഐ.ടി അഞ്ചാംസ്ഥാനത്തും റൂർക്കീ ഐ.ഐ.ടി ആറാം സ്ഥാനത്തുമാണ്. ഗുവാഹതി ഐ.ഐ.ടി, ഹൈദരാബാദ് ഐ.ഐ.ടി, ബി.എച്ച്.യു ഐ.ഐ.ടി(വാരാണസി), ധൻബാദ് ഐ.ഐ.ടി എന്നിവയാണ് റാങ്കിങ്ങിൽ തൊട്ടുപിന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.