സ്കൂൾ വിദ്യാർഥിനികൾക്ക് എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ നിർമിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ, എയ്ഡഡ്, റെസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർഥിനികൾക്ക് എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ നിർമിക്കാൻ ദേശീയതലത്തിൽ മാതൃക പദ്ധതിയുണ്ടാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. രാജ്യമെങ്ങും സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാനുള്ള നിർദിഷ്ട നിയമത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആരാഞ്ഞു. ഇതിന്റെ വിതരണ നടപടിക്രമങ്ങളിൽ കേന്ദ്രസർക്കാർ ഏകീകൃത രൂപമുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാനുള്ള ദേശീയ നയത്തിന്റെ കരട് രൂപം നിർദേശങ്ങൾ തേടി ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. 

Tags:    
News Summary - Toilets for school girls model The Supreme Court should make a plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.