അധ്യാപകരാകാൻ പഠിപ്പിക്കുന്ന ബി.എഡ് കോഴ്സിൽ അടിമുടി പരിഷ്‍കരണം വരുന്നു. കോഴ്സിന് ചേരണമെങ്കിൽ ദേശീയ തലത്തിലുള്ള അഭിരുചി പരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് അധ്യാപക കോഴ്സുകൾ പരിഷ്‍കരിച്ചുള്ള കരട് മാർഗരേഖയിലാണ് എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ) ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നുതരത്തിലുള്ള ബി.എഡ് കോഴ്സുകളാണുള്ളത്. പ്ലസ് ടു കഴിഞ്ഞവർക്ക് നാലുവർഷത്തെ ബി.എഡ് കോഴ്സാണ് പഠിക്കാനുണ്ടാവുക. ബിരുദം കഴിഞ്ഞവർക്ക് രണ്ടുവർഷത്തെ ബി.എഡ് കോഴ്സ് തെരഞ്ഞെടുക്കാം. പി.ജി പാസായവർക്ക് ഒരുവർഷത്തെ ബി.എഡും പഠിക്കാം.
നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് എൻട്രൻസ് പരീക്ഷയുടെ മേൽനോട്ടം. പുതിയ പരിഷ്‍കാരം വരുന്നതോടെ സംസ്ഥാനത്തെ ഡി.എൽ.എഡ് കോഴ്സുകൾ ഇല്ലാതാകും.
അതോടൊപ്പം രണ്ടുവർഷം ദൈർഘ്യമുള്ള എം.എഡ് കോഴ്സുകളുമുണ്ടാകും. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അതിനും പ്രവേശനം നൽകുക. മറ്റേതെങ്കിലും വിഷയത്തിൽ പി.ജിക്ക് പഠിക്കുന്നവർക്ക് എം.എഡും പാർട് ടൈം ആയി പഠിക്കാനും അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.