തിരുവനന്തപുരത്ത്​ ഇഗ്​നോ റീജിയനൽ സെൻറർ പുതിയ കെട്ടിടത്തിന് കേന്ദ്രമന്ത്രി​ ശിലയിട്ടു

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരം റീജിയനൽ സെൻറർ പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് വെർച്വൽ മോഡ് വഴി നിർവഹിച്ചു. കേരളത്തിൽ തിരുവനന്തപുരം പോലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലത്ത് ഇഗ്നോയുടെ പ്രാദേശിക കേന്ദ്രം നിർമിക്കുന്നത് വിദൂര വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലായി മാറുമെന്ന്​ അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കും. പുതിയ കെട്ടിട നിർമാണത്തോടുകൂടി നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായതും മെച്ചപ്പെട്ടതുമായ സാഹചര്യം സംസ്ഥാന ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകുമെന്നും അ​ത് സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ജനങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിൽ നാഴികകല്ലായി മാറുമെന്നും മന്ത്രി പറഞ്ഞു.

ഇഗ്നോ വൈസ് ചാൻസലറായ പ്രഫ. നാഗേശ്വർ റാവു, ഇഗ്നോ പ്രോ വൈസ് ചാൻസലർ പ്രഫ. സത്യകാം, രജിസ്ട്രാർ ഡോ. വി.ബി. നേഗി, റീജനൽ സർവിസ് ഡിവിഷൻ ഡയറക്ടർ ഡോ. എം. ഷൺമുഖം, ഫിനാൻസ് ഓഫിസർ ജിതേന്ദ്ര ദേവ് ഗംഗ്വാർ, ചീഫ് പ്രൊജക്റ്റ് ഓഫിസർ സുധീർ റെഡ്ഡി, തിരുവനന്തപുരം റീജനൽ സെൻറർ ഡയറക്ടർ ഡോ. ബി. സുകുമാർ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Tags:    
News Summary - The Union Minister laid the foundation stone for the new building of the IGNOU Regional Center in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.