ന്യൂഡൽഹി: സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സ്കൂൾ എജുക്കേഷൻ) ഒമ്പതാം ക്ലാസ് മുതൽ ത്രിഭാഷാ നയം നടപ്പിലാക്കുന്നത് വിദ്യാർഥികൾക്ക് സമ്മർദമുണ്ടാക്കുമെന്ന് സുപ്രീംകോടതി. മൂന്നാം ഭാഷാ പഠനം ആറാം ക്ലാസിൽ ആരംഭിച്ച് ഒമ്പതാം ക്ലാസിൽ അവസാനിപ്പിക്കുകയായിരുന്നുവെന്ന് വേണ്ടതെന്ന അഭിപ്രായ പ്രകടനവും ജസ്റ്റിസ് ബി.വി. നാഗരത്ന നടത്തി.
ദയവ് ചെയ്ത് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ പഠിപ്പിച്ചുതുടങ്ങരുതെന്നും അഞ്ചിലോ ആറിലോ തുടങ്ങി അത് ഒമ്പതിൽ അവസാനിപ്പിക്കണമെന്നും കുട്ടികളുടെ സമ്മർദം കാണണമെന്നും കേന്ദ്ര സർക്കാറിനെ ഇക്കാര്യത്തിൽ ഉപദേശിക്കണമെന്നും അഭിഭാഷകനോട് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. എന്നിലെ വിദ്യാർഥി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവർ പറഞ്ഞു.
എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ നിർദേശിച്ച മദ്രാസ് ഹൈകോടതി വിധി ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണം. തമിഴ്‌നാട്ടിൽ കേന്ദ്ര സർക്കാർ സ്‌കൂളുകൾ ഉണ്ടാകില്ല എന്ന മനോഭാവം വേണ്ടെന്നും കോടതി പറഞ്ഞു.
നവോദയ സ്കൂളുകൾ സ്ഥാപിക്കാനുള്ള ഹൈകോടതി നിർദേശത്തോടുള്ള തമിഴ്‌നാട് സർക്കാറിന്റെ എതിർപ്പ് ചോദ്യം ചെയ്ത ജസ്റ്റിസ് നാഗരത്ന തമിഴ്നാട്ടിലും നവോദയ സ്കൂളുകൾ ഉണ്ടായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.