നാവികസേനയിൽ എസ്.എസ്.സി ഓഫിസറാകാം

വികസേനയിൽ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഷോർട്ട് സർവിസ് കമീഷൻ (എസ്.എസ്.സി) ഓഫിസറാകാം. 2027 ജൂണിൽ ആരംഭിക്കുന്ന പരിശീലന കോഴ്സിലേക്ക് ഓൺലൈനിൽ ജൂലൈ 27നകം അപേക്ഷിക്കാം. വിവിധ ബ്രാഞ്ച്/കേഡറുകളിലായി 275 ഒഴിവുകളുണ്ട്. കേരളത്തിൽ ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം.

ഒഴിവുകളും യോഗ്യതയും: ഓരോ ബ്രാഞ്ച്/ കേഡറിലും ലഭ്യമായ ഒഴിവുകളും യോഗ്യതകളും

എക്സിക്യൂട്ടിവ് ബ്രാഞ്ച് (ജി.എസ്/ ഹൈഡ്രോ കേഡർ) ഒഴിവുകൾ -90.

പൈലറ്റ്- 25, നേവൽ എയർ ഓപറേഷൻസ് ഓഫിസർ (ഒബ്സർവേഴ്സ്)- 18, എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി)- 15.

ലോജിസ്റ്റിക്സ് -10.

നേവൽ ആർമമെന്റ് ഇൻസ്​പെക്ടറേറ്റ് കേഡർ (എൻ.എ.ഐ.സി)- 14.

എജുക്കേഷൻ- 13.

എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവിസ്) -24, സബ്മറൈൻ ടെക്​ എൻജിനീയറിങ് -8.

ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവിസ്)- 32, സബ്മറൈൻ ടെക് ഇലക്ട്രീഷ്യൻ- 8.

നേവൽ കൺസ്ട്രക്ഷൻ -18.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ സബ് ലഫ്റ്റനന്റ് പദവിയിൽ എസ്.എസ്.സി ഓഫിസറായി നിയമിക്കും. ഇവർക്ക് തുടക്കം പ്രതിമാസം ഏകദേശം 1,20,000 രൂപ ശമ്പളം ലഭിക്കും. ഷോർട്ട് സർവീസ് കമ്മീഷൻ സേവന കാലാവധി 12 വർഷമാണെങ്കിലും സേവന മികവ് പരിഗണിച്ച് ദീർഘിപ്പിക്കാവുന്നതാണ്

അപേക്ഷ: പ്രായപരിധി അടക്കം വിശദ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷൻ നടപടികളും പരിശീലനവും സേവന-വേതന വ്യവസ്ഥകളും, സംവരണവുമെല്ലാം www.joinindiannavy.gov.in വെബ്സൈറ്റിൽ ലഭിക്കും. 

Tags:    
News Summary - Become an SSC officer in the Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.