ന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ‘ഐ.ബി.പി.എസ്’ അപേക്ഷ ക്ഷണിച്ചു. വിവിധ ബാങ്കുകളിലായി 6715 ഒഴിവുകളുണ്ട്. ശമ്പളനിരക്ക് 48480-85920 രൂപ.
ബാങ്കുകളും ഒഴിവുകളും: ബാങ്ക് ഓഫ് ബറോഡ- 1900, ബാങ്ക് ഓഫ് ഇന്ത്യ- 500, ബാങ്ക് ഓഫ് മഹാരാഷ്ട്ര -1100, കാനറാ ബാങ്ക് -1500, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ -500, ഇന്ത്യൻ ഓവർസീസ് ബാങ്ക് -550, പഞ്ചാബ് നാഷനൽ ബാങ്ക് -504, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് -161. നിശ്ചിത ഒഴിവുകൾ പട്ടികജാതി/വർഗം, ഒ.ബി.സി, ഇ.ഡബ്യു.എസ്, ഭിന്നശേഷി (പി.ഡബ്യു.ബി.ഡി) വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി: 20-30 വയസ്സ്. പട്ടികജാതി/വർഗ വിഭാഗത്തിന് 5 വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് 3 വർഷവും ഭിന്നശേഷി വിഭാഗത്തിൽപെടുന്നവർക്ക് 10 വർഷവും വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: നികുതി ഉൾപ്പെടെ 850 രൂപ. എസ്.സി/ എസ്.ടി/പി.ഡബ്യു.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ.
സെലക്ഷൻ: 2026 ആഗസ്റ്റിൽ നടത്തുന്ന ഓൺലൈൻ പ്രിലിമിനറി പരീക്ഷ, ഒക്ടോബറിൽ നടത്തുന്ന ഓൺലൈൻ മെയിൻ പരീക്ഷ, നവംബർ/ഡിസംബർ മാസം നടത്തുന്ന പഴ്സണാലിറ്റി ടെസ്റ്റ്/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2027 ജനുവരിയിൽ പ്രൊവിഷണൽ അലോട്ട്മെന്റുണ്ടാകും.
അപേക്ഷ: ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. 22, 23 തീയതികളിൽ എഡിറ്റ് വിൻഡോയിൽ അപേക്ഷയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനുള്ള അവസരവുമുണ്ട്. വിശദ വിവരങ്ങൾക്ക് www.ibps.in സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.