സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്; ജൂലൈ 17, 18 തീയതികളിൽ പരീക്ഷ നടത്തും

ശാസ്ത്ര വിഷയങ്ങളിലേക്കുള്ള സംയുക്ത സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്-കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലൈ 17, 18 തീയതികളിൽ നടത്തും. ഇതിലേക്കുള്ള അഡ്മിറ്റ് കാർഡ് https://csirnet.nta.nic.inൽനിന്നും അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.

പരീക്ഷ: ജൂലൈ 17ന് രാവിലെ 9-12 മണിവരെ ലൈഫ് സയൻസ് വിഷയങ്ങളിലും ഉച്ചക്കുശേഷം 3-6 മണിവരെ മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലും നടക്കും.

ജൂലൈ 18ന് രാവിലെ 9-12 മണിവരെ കെമിക്കൽ സയൻസസ്, എർത്ത് അറ്റ്മോസ്ഫെറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ് വിഷയങ്ങളിലും നടക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ പ്രയാസം നേരിടുന്നവർ csirnet@nta.ac.in എന്ന ഇ-മെയിലിലോ 011-40759000 / 011-69227700 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

Tags:    
News Summary - CSIR UGC NET Exam to be held on July 17th and 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.