സംസ്​ഥാനത്ത്​ സ്​കൂൾ തുറക്കുന്നത്​ വൈകും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ആഗസ്​റ്റ്​ വരെ സ്​കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സ്​കൂൾ തുറക്കുന്നത്​ വൈകുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനം തുടരും. ഓണക്കാലം വരെ ഓൺലൈൻ പഠനത്തെ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്​കൂളിൽനിന്ന്​ ഉച്ചഭക്ഷണം കഴിക്കുന്ന  വിദ്യാർഥികൾക്കുള്ള ഭക്ഷണക്കിറ്റ്​ ഉദ്​ഘാടനം ഓൺലൈനായി നിർവഹിക്കുന്നതിനിടയിലാണ്​, ഓണക്കാലം വരെ പുർണമായി ഓൺലൈൻ പഠനമായിരിക്കുമെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കിയത്​. അതിനുശേഷവും സാഹചര്യം അനുകൂലമല്ലെങ്കിൽ ഓൺലൈൻ പഠനം തു​ടരേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നൽകി. കോവിഡ്​ മഹാമാരി പടർന്നുപിടിക്കുന്നതിനാൽ പുതിയത അധ്യയന വർഷത്തിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ജൂൺ മുതൽ ഓൺലൈനിലാണ്​ പഠനം. 

Tags:    
News Summary - School will not reopen till August in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.