േജാലിയുള്ള എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് കൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാലയിൽ പാർട്ട്ടൈം ബി.ടെകിന് പഠിക്കാൻ അവസരം. 2017-2018 വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
കെമിക്കൽ, സിവിൽ, മെക്കാനിക്കൽ എൻജിനീയറിങ് ബാച്ചുകളിലാണ് പാർട്ട് ടൈം ബി.ടെക് കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചത്. അപേക്ഷ ഫീസ് 1000 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 500 രൂപ മതി. Registar, CUSATന് SBI എറണാകുളത്ത് മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷ ഫീസ് ഒാൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം നൽകാം.
www.cusat.ac.in എന്ന വെബ്സൈറ്റിലൂടെയാണ് നിർദേശങ്ങൾ പാലിച്ച് ഒാൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിൻറൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്റ്റ് ഏഴിനകം കിട്ടക്കത്തവണ്ണം The Director, IRAA, Cochin University of Science and Technology, Kochi-22 എന്ന വിലാസത്തിൽ അയക്കണം.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. ഡിപ്ലോമ നേടിക്കഴിഞ്ഞ് സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങൾ/ രജിസ്േട്രഡ് ഇൻഡസ്ട്രിയൽ േഫം/ പോളിടെക്നിക്/എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ രണ്ടു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ചുവരുന്നവരാകണം അപേക്ഷകർ. ഡിപ്ലോമക്ക് ലഭിച്ച മാർക്ക്, അഡ്മിഷൻ ടെസ്റ്റിലുള്ള മികവ് എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. അർഹതയുള്ളവരുടെ അഭാവത്തിൽ രണ്ടു വർഷത്തിൽ കുറഞ്ഞ പ്രവൃത്തിപരിചയമുള്ളവരുടെ അപേക്ഷയും പരിഗണിക്കപ്പെടും. പാർട്ട് ടൈം ബി.ടെക് കോഴ്സുകൾ വാഴ്സിറ്റിയുടെ തൃക്കാക്കര കാമ്പസിലുള്ള സ്കൂൾ ഒാഫ് എൻജിനീയറിങ്ങിലാണ് നടത്തുന്നത്. ഒാരോ ബ്രാഞ്ചിലും 45 പേർക്കാണ് പ്രവേശനം. ഏഴ് സെമസ്റ്ററുകളുണ്ടാവും. അഡ്മിഷൻ ലഭിക്കുന്നവർ പ്രവേശന സമയത്ത് 42,585 രൂപ ഫീസ് അടക്കണം. കൂടുതൽ വിവരങ്ങൾ www.cusat.ac.in വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.