തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്) കോഴ്സുകളിൽ പ്രവേശനത്തിനായി ഡിസംബർ ഒന്നിലെ വിജ്ഞാപന പ്രകാരം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും, എൻ.ടി.എ നടത്തിയ നീറ്റ് (യു. ജി)-2025 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികൾക്ക് ഫലം സമർപ്പിക്കാൻ ഡിസംബർ അഞ്ച് രാത്രി 11.59 വരെ www.cee.kerala.gov.inൽ സൗകര്യം ലഭ്യമാകും.
പുതുതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷ ഫീസ് ഒടുക്കുന്നതിനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.