ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ 2024 ജൂലൈ ആദ്യ വാരം നടന്നേക്കുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്. നാഷനൽ എക്സിറ്റ് ടെസ്റ്റ്(NExT) ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. വിവിധ മെഡിക്കൽ പി.ജി/ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് പി.ജി.
2018 ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്-ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച്, പി.ജി പ്രവേശനത്തിനായി നിർദിഷ്ട നെക്സ്റ്റ് (NEXT) പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പി.ജി പരീക്ഷ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.