ന്യൂഡൽഹി: എം.ബി.ബി.എസ്, ബി.ഡി.എസ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ് പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടിനൽകിയതിനെ തുടർന്ന് നീറ്റ് പി.ജി, നീറ്റ് എം.ഡി.എസ് പരീക്ഷകൾക്കുള്ള അപേക്ഷാ തീയതിയും നീട്ടി. നീറ്റ് പി.ജിക്ക് ഫെബ്രുവരി 12 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. നീറ്റ് എം.ഡി.എസ് അപേക്ഷ വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 12 വരെ നൽകാം.
എം.ബി.ബി.എസിന്റെ ഇന്റേൺഷിപ് പൂർത്തിയാക്കാനുള്ള തീയതി 2023 ആഗസ്റ്റ് 11 വരെയും ബി.ഡി.എസ് ഇന്റേൺഷിപ് തീയതി ജൂൺ 30 വരെയും നീട്ടി നൽകി. മാർച്ച് അഞ്ചിനാണ് നീറ്റ് പി.ജി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇത് രണ്ടു മാസത്തേക്ക് നീട്ടണമെന്ന് അപേക്ഷകരും ആരോഗ്യമേഖലയിലെ സംഘടനകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.