ന്യൂഡൽഹി: ദേശീയ മെഡിക്കൽ പി.ജി പ്രവേശന പരീക്ഷയുടെ (നീറ്റ്-പി.ജി) ഉത്തര സൂചിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നയം വെളിപ്പെടുത്താൻ സുപ്രീംകോടതി നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷന് (എൻ.ബി.ഇ) നിർദേശം നൽകി.
നീറ്റ്-പി.ജി നടത്തിപ്പിലെ സുതാര്യതയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച ഹരജികളിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദേശം പുറപ്പെടുവിച്ചത്. ഉത്തരസൂചികകള്‍ പുറത്തിറക്കുമോ എന്ന കാര്യത്തിൽ ബോര്‍ഡിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാൻ കോടതി എൻ.ബി.ഇ അഭിഭാഷകനോട് ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.