ബംഗളൂരു: ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആധാര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഉത്തരവിറക്കി. പേര്, ലിംഗഭേദം, ജനനതീയതി, ഫോട്ടോ, വിലാസം എന്നിവ കൃത്യമായിരിക്കണം.
മാര്‍ക്ക് കാര്‍ഡ്, ഔദ്യോഗിക രേഖകള്‍ എന്നിവയിലെ വിശദാംശങ്ങളും ആധാറിലെ വിവരങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ടാവരുത്. ആധാര്‍ അപ്ഡേറ്റ് നടത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ജെ.ഇ.ഇ മെയിന്‍ പരീക്ഷക്ക് നിരസിച്ചിരുന്നു. ആധാറിനൊപ്പം യു.ഐ.ഡി.എ.ഐ കാര്‍ഡുകള്‍ കൈവശമുള്ള വിദ്യാര്‍ഥികള്‍ അപ്ഡേറ്റ് പൂര്‍ത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. കൂടാതെ എസ്.സി, എസ്.ടി ജാതി സര്‍ട്ടിഫിക്കറ്റുകളും അപ്ഡേറ്റ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഇവയില്‍ ഏതെങ്കിലും കാലഹരണപ്പെട്ടതാണെന്ന് കണ്ടെത്തിയാല്‍ അപേക്ഷ നിരസിക്കപ്പെടും.
നീറ്റ് പരീക്ഷക്ക് ഓണ്‍ ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിരവധി തെറ്റുകള്‍ സംഭവിക്കാറുണ്ട്. ആധാര്‍, മാര്‍ക്ക് കാര്‍ഡ് എന്നിവയിലെ പൊരുത്തക്കേടുകള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.