പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്​തമാകുന്നതിനിടെ നീറ്റ്​ അഡ്​മിഷൻ ടിക്കറ്റുകൾ വെബ്​സൈറ്റിൽ

ന്യൂഡൽഹി: ​േകാവിഡി​െൻറ പശ്​ചാത്തലത്തിൽ നീറ്റ്​-ജെ.ഇ.ഇ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം ശക്​തമാകുന്നതിനിടെ നീറ്റ്​ പരീക്ഷയുടെ അഡ്​മിഷൻ ടിക്കറ്റുകൾ വെബ്​സൈറ്റിൽ​. നീറ്റി​െൻറ ഒൗദ്യോഗിക വെബ്​സൈറ്റിൽ അഡ്​മിഷൻ ടിക്കറ്റുകൾ അപ്​ലോഡ്​ ചെയ്​തു.

nta.ac.in, ntaneet.nic.in എന്നീ വെബ്​സൈറ്റുകളിൽ നിന്ന്​ ഹാൾടിക്കറ്റ്​ ഡൗൺലോഡ്​ ചെയ്​തെടുക്കാം. പരീക്ഷാകേന്ദ്രവും പ്രധാനനിർദേശങ്ങളും ഉൾപ്പെടുന്നതാണ്​ നീറ്റ്​ ഹാൾടിക്കറ്റ്​.

സെപ്​തംബർ 13നാണ് രാജ്യവ്യാപകമായി നീറ്റ്​ പരീക്ഷ നടക്കുന്നത്​. കോവിഡിനെ തുടർന്ന്​ നിരവധി തവണ പരീക്ഷ മാറ്റിവെച്ചിരുന്നു. തുടർന്നാണ്​ സെപ്​തംബറിൽ പരീക്ഷ നടത്താൻ തീരുമാനമായത്​.

Tags:    
News Summary - NEET 2020 admit cards released amid demand to postpone exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.