എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൈ​റ്റി​ന്‍റെ റോ​ബോ​ട്ടി​ക്സ്​ പ​രി​ശീ​ല​നം

ജില്ലയിൽ കൈറ്റ്​ റോബോട്ടിക്സ് പരിശീലനം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പ​ത്താം ക്ലാ​സി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്​​നോ​ള​ജി ഫോ​ർ എ​ജു​ക്കേ​ഷ​ൻ (കൈ​റ്റ്) റോ​ബോട്ടി​ക്സ്​ പ​രി​ശീ​ല​നം ന​ൽ​കും. പ​ത്താം​ക്ലാ​സി​ലെ പു​തു​ക്കി​യ ഐ.​ടി പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ബോ​ട്ടി​ക്സ് പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​യി പ​ഠി​ക്കാ​നും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് അ​ധി​ക​പി​ന്തു​ണ എ​ന്ന നി​ല​യി​ലാ​ണ് ലി​റ്റി​ൽ കൈ​റ്റ് ഐ.​ടി ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ര​ണ്ട് സെ​ഷ​നി​ലാ​യാ​ണ് പ​രി​ശീ​ല​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ സെ​ഷ​നി​ൽ റോ​ബോ​ട്ടി​ക്സി​ന്റെ പ്രാ​ധാ​ന്യം, ഉ​പ​യോ​ഗം, ഇ​ൻ​പു​ട്ട് (സെ​ൻ​സ​റു​ക​ൾ), പ്രോ​സ​സ​ർ (മൈ​ക്രോ ക​ൺ​ട്രോ​ള​റു​ക​ൾ), ഔ​ട്ട്പു​ട്ട് എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കും.

ര​ണ്ടാ​മ​ത്തെ സെ​ഷ​ൻ പൂ​ർ​ണ​മാ​യും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള​താ​ണ്. പി​ക്റ്റോ​ബ്ലോ​ക്സ് എ​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള ബ്ലോ​ക്ക് കോ​ഡി​ങ്ങി​ലൂ​ടെ എ​ൽ.​ഇ.​ഡി ബ്ലി​ങ്ക് ചെ​യ്യി​ക്കു​ക, ബ​സ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ നേ​രി​ട്ട് ചെ​യ്ത്​ പ​ഠി​ക്കും.

ഓ​രോ സ്കൂ​ളി​ലും ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളു​ടെ​യും മെ​ന്റ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. നാ​ലോ അ​ഞ്ചോ കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്ക് ഒ​രു റോ​ബോ​ട്ടി​ക് കി​റ്റ് എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ലി​റ്റി​ൽ കൈ​റ്റ്സ് യൂ​നി​റ്റു​ക​ൾ ഇ​ല്ലാ​ത്ത വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് തൊ​ട്ട​ടു​ത്ത യൂ​നി​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഭാ​വി​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്താം​ക്ലാ​സ്സി​ലെ എ​ല്ലാ​കു​ട്ടി​ക​ളെ​യും ഹൈ​ടെ​ക് ലാ​ബു​ക​ൾ​വ​ഴി നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ക്കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ കൈ​റ്റ് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ എം. ​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Kite robotics training in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.