തിരുവനന്തപുരം: എം.ടെക് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ, ഗേറ്റ് സ്കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കാനും അപാകത പരിഹരിക്കാനും ഓപ്ഷൻ രജിസ്ട്രേഷൻ/ ഡിലീഷൻ/ റീ അറേഞ്ച്മെന്റ് എന്നിവക്കുമുള്ള അവസരം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ http://admissions.dtekerala.gov.in വെബ്സൈറ്റിൽ 'M.Tech 2022' ലിങ്കിൽ പ്രവേശിച്ച് ലോഗിൻ ചെയ്ത് 'View application' മെനുവിൽ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും. ഫോട്ടോ, ഒപ്പ് എന്നിവയിൽ ന്യൂനതയുണ്ടെങ്കിൽ പരിഹരിക്കാൻ 'application correction' മെനുവിൽ നൽകിയ മെമ്മോ പരിശോധിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.