മെഡിക്കൽ എൻ.ആർ.​െഎ: സ്​പോൺസർഷിപ്​ രേഖക്ക്​ നോട്ടറി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കി

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന്​ എൻ.ആർ.​െഎ ക്വോട്ടയിൽ സ്​പോൺസർഷിപ്​ രേഖ നോട്ടറി സാക്ഷ്യപ്പെടുത്തൽ വീണ്ടും നിർബന്ധമാക്കി. കോവിഡ്​ സാഹചര്യത്തിൽ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും നിരന്തര പരാതികളെതുടർന്ന്​ നോട്ടറി സാക്ഷ്യപ്പെടുത്തൽ ​ഒഴിവാക്കിയിരുന്നു. പകരം സ്​പോൺസർഷിപ്​ രേഖ മുദ്രപത്രത്തിൽ സമർപ്പിച്ചവരെയെല്ലാം കാൻഡിഡേറ്റ്​ പോർട്ടലിൽ എൻ.ആർ.​െഎ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്​ചമുതൽ ഇത്തരം വിദ്യാർഥിക​െള എൻ.ആർ.​െഎ കാറ്റഗറിയിൽനിന്ന്​ ഒഴിവാക്കി.

പകരം നോട്ടറി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാണെന്ന്​ സന്ദേശം നൽകി.

ഇതോടെ അവസാനനിമിഷം നോട്ടറി സാക്ഷ്യപ്പെടുത്തൽ സാധ്യമാകില്ലെന്ന്​ കണ്ട്​ വിദ്യാർഥികൾ ആശങ്കയിലുമായി. പ്രവേശന, ഫീസ്​ നിയന്ത്രണസമിതി നിർദേശപ്രകാരമാണ്​ നോട്ടറി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കിയതെന്ന്​ പ്രവേശന പരീക്ഷ കമീഷണറേറ്റ്​ വിശദീകരിക്കുന്നു.

നേരത്തേ മെഡിക്കൽ പി.ജി പ്രവേശനഘട്ടത്തിൽ എൻ.ആർ.​െഎ സ്​പോൺസർഷിപ്​ രേഖ സാക്ഷ്യപ്പെടുത്തുന്നതിൽ പ്രവേശന, ഫീസ്​ നിയന്ത്രണസമിതി ഇളവ്​ നൽകിയിരുന്നു. എം.ബി.ബി.എസി​െൻറ കാര്യത്തിൽ ആവശ്യം ഉയർന്നപ്പോൾ ഇളവ്​ ഇവർക്കുകൂടി നൽകാൻ തീരുമാനിച്ച്​ സമിതിയെ അറിയിച്ചിരുന്നു.

എന്നാൽ, എം.ബി.ബി.എസി​െൻറ കാര്യത്തിൽ ഇളവ്​ അനുവദിക്കാനാകില്ലെന്ന്​ സമിതി നിലപാടെടുത്തതോടെയാണ്​ നോട്ടറി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കിയത്​.

ഇതോടെ എൻ.ആർ.​െഎ ക്വോട്ട സീറ്റ്​ ലക്ഷ്യമിട്ട ഒ​േട്ടറെ പേർ ആശങ്കയിലായി.

കോവിഡ്​ സാഹചര്യത്തിൽ വിദേശത്തുനിന്ന്​ നാട്ടിലെത്തി സ്​പോൺസർഷിപ്​ രേഖ നോട്ടറി സാക്ഷ്യപ്പെടുത്തൽ അസാധ്യമാണെന്നാണ്​ ഇവർ പറയുന്നത്​. 

Tags:    
News Summary - Medical NRI: Notary certification required for sponsorship document

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.