മെഡിക്കൽ പ്രവേശനം; അഖിലേന്ത്യാ ക്വോട്ട കൗൺസലിങ് നടപടികൾ ഇന്ന് മുതൽ

തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ, ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി കൗൺസലിങ് നടപടികൾക്ക് ചൊവ്വാഴ്ച തുടക്കമാകും. നാല് റൗണ്ട് നീളുന്ന പ്രവേശന നടപടികളിൽ ഒന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ, ഫീസടക്കൽ എന്നിവയാണ് തുടങ്ങുന്നത്. www.mcc.nic.in എന്ന വെബ്സൈറ്റിലൂടെയാണ് കൗൺസലിങ് നടപടികൾ.

ഒക്ടോബർ 17ന് രാവിലെ 11 വരെ ഒന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷനും അന്നുതന്നെ വൈകീട്ട് മൂന്ന് വരെ ഫീസ് അടക്കലും പൂർത്തിയാക്കാം. 14 മുതൽ 18ന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് നടത്താം. രജിസ്ട്രേഷൻ നടത്തിയ ശേഷം ചോയ്സ് ഫില്ലിങ് നടത്താത്തവരെ കൗൺസലിങ്ങിന് പരിഗണിക്കില്ല. ഒക്ടോബർ 21ന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 22 മുതൽ 28 വരെ കോളജുകളിൽ പ്രവേശനം നേടാം.

നവംബർ രണ്ട് മുതൽ ഏഴിന് രാവിലെ 11വരെ രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ ഫീസ് അടക്കൽ നടത്താം. നവംബർ മൂന്ന് മുതൽ എട്ടിന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് നടത്താം. നവംബർ 11ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 12 മുതൽ 18 വരെ കോളജുകളിൽ പ്രവേശനം നേടാം.

ഒന്നാം റൗണ്ടിൽ നടത്തിയ ചോയ്സ് ഫില്ലിങ് രണ്ടാം റൗണ്ടിലേക്ക് പരിഗണിക്കില്ല. അതിനാൽ ഒാരോ റൗണ്ടിലും വെവ്വേറെ ചോയ്സ് ഫില്ലിങ് നടത്തണം. രണ്ടാം റൗണ്ടിന് ശേഷം നടക്കുന്ന മോപ് റൗണ്ടിലേക്ക് നവംബർ 23 മുതൽ 28ന് രാവിലെ 11വരെ രജിസ്ട്രേഷൻ/ ഫീസടക്കൽ നടത്താം.

24 മുതൽ 29ന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ് നടത്താം. ഡിസംബർ മൂന്നിന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഡിസംബർ നാല് മുതൽ പത്ത് വരെ കോളജുകളിൽ പ്രവേശനം നേടാം. ഇതിന് ശേഷം നടക്കുന്ന സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിലേക്ക് മോപ് അപ് റൗണ്ടിലെ രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങുമായിരിക്കും പരിഗണിക്കുക.

ഇൗ ഘട്ടത്തിൽ പ്രത്യേകം രജിസ്ട്രേഷനോ ചോയ്സ് ഫില്ലിങ്ങോ ഉണ്ടാകില്ല. ഡിസംബർ 12, 13 തീയതികളിൽ സീറ്റ് അലോട്ട്മെൻറ് പ്രോസസിങ്ങിന് ശേഷം 14ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഡിസംബർ 15 മുതൽ 20 വരെ പ്രവേശനം നേടാം.

എപ്പോഴെല്ലാം പ്രവേശനം വേണ്ടെന്നുവെക്കാം

ഒന്നാം റൗണ്ടിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് ബന്ധപ്പെട്ട കോളജിൽ താൽപര്യമില്ലെങ്കിൽ പ്രവേശനം നേടാതിരിക്കാം. ഇവർക്ക് രണ്ടാം റൗണ്ടിൽ വീണ്ടും ചോയ്സ് ഫില്ലിങ് നടത്തി കൗൺസലിങ് നടപടികളിൽ പെങ്കടുക്കാം. ചോയ്സ് ഫില്ലിങ് നടത്താതെ രണ്ടാം റൗണ്ടിൽ പെങ്കടുക്കാൻ കഴിയില്ല.

രണ്ടാം റൗണ്ടിൽ അലോട്ട്മെൻറ് ലഭിച്ചിട്ടും കോളജിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് സെക്യൂരിറ്റി തുക നഷ്ടമാകും. എന്നാൽ ഇവർക്ക് പുതുതായി ഫീസടച്ച് വീണ്ടും രജിസ്റ്റർ ചെയ്ത് തുടർന്നുള്ള മോപ് അപ് റൗണ്ടിൽ പെങ്കടുക്കാനാകും.

രണ്ടാം റൗണ്ടിലെ അലോട്ട്മെൻറ് പ്രകാരം പ്രവേശനം നേടിയവർക്ക് പിന്നീട് സീറ്റ് ഉേപക്ഷിക്കാനാകില്ല. അഖിലേന്ത്യാ ക്വോട്ടയിലോ സംസ്ഥാന ക്വോട്ടയിലോ രണ്ടാം റൗണ്ടിൽ പ്രവേശനം നേടിയവർക്ക് തുടർന്നുള്ള കൗൺസലിങ്ങിൽ പെങ്കടുക്കാനാകില്ല.

അഖിലേന്ത്യാ ക്വോട്ടയിൽ രണ്ടാം റൗണ്ട് മുതൽ പ്രവേശനം നേടിയവരെ സംസ്ഥാന ക്വോട്ടയിലെ പ്രവേശനനടപടികളിൽനിന്ന് പ്രവേശന പരീക്ഷ കമീഷണർ ഒഴിവാക്കുകയും ചെയ്യും. അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാം റൗണ്ടിൽ പ്രവേശനം നേടിയവർക്ക് തുടർന്നുള്ള റൗണ്ടുകളിൽ അപ്ഗ്രഡേഷൻ അനുവദിക്കില്ല. ഇവർക്ക് മോപ് അപ്, സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടുകളിൽ പെങ്കടുക്കാനാകില്ല.

രജിസ്ട്രേഷൻ ഫീസ്

കൽപിത സർവകലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ 5000 രൂപ രജിസ്ട്രേഷൻ ഫീസും തിരികെ ലഭിക്കുന്ന സെക്യൂരിറ്റി തുകയായി രണ്ട് ലക്ഷം രൂപയും ഒടുക്കണം. അഖിലേന്ത്യ ക്വോട്ട/സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ/ സർവകലാശാലകൾ/എയിംസ്/ജിപ്മെർ/അലീഗഢ് മുസ്ലിം സർവകലാശാല/ ബനാറസ് ഹിന്ദു സർവകലാശാല/എ.എഫ്.എം.സി/ഇ.എസ്.െഎ എന്നിവയിലെ മെഡിക്കൽ, ഡെൻറൽ, ബി.എസ്സി നഴ്സിങ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഫീസായി ആയിരം രൂപയും തിരികെ ലഭിക്കുന്ന സെക്യൂരിറ്റി തുകയായി പതിനായിരം രൂപയും (മൊത്തം 11000 രൂപ) അടക്കണം.

എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി വിഭാഗങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് 500 രൂപയും സെക്യൂരിറ്റി തുക 5000 രൂപയും (മൊത്തം 5500 രൂപ) ആയിരിക്കും. കൽപിത സർവകലാശാലകളിലേക്കും അഖിലേന്ത്യ ക്വോട്ടയിലേക്കും ഒന്നിച്ച് അപേക്ഷിക്കുന്നവർക്ക് കൽപിത സർവകലാശാലയിലേക്ക് അപേക്ഷിക്കാനുള്ള രജിസ്ട്രേഷൻ, സെക്യൂരിറ്റി തുക (മൊത്തം 2,05,000 രൂപ) അടച്ചാൽ മതിയാകും. സെക്യൂരിറ്റി തുക മുഴുവൻ കൗൺസലിങ് നടപടികളും പൂർത്തിയായ ശേഷമായിരിക്കും തിരികെ നൽകുക.

കൗൺസലിങ് നടപടികൾ പൂർത്തിയായത് www.mcc.nic.in എന്ന വെബ്സൈറ്റിലൂടെ അറിയിച്ച ശേഷം 15 ദിവസം മുതൽ 30 ദിവസത്തിനകം തുക തിരികെ നൽകും. തുക അടച്ച അതേ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെയായിരിക്കും തിരികെ നൽകുക.

മെഡിക്കൽ പ്രവേശനം 388 സ്ഥാപനങ്ങളിലേക്ക്

388 മെഡിക്കൽ സ്ഥാപനങ്ങളാണ് എം.ബി.ബി.എസ് പ്രവേശനത്തിനുള്ള കൗൺസലിങ്ങിൽ പെങ്കടുക്കുന്നത്. 85 സ്ഥാപനങ്ങളാണ് ബി.ഡി.എസ് പ്രവേശനത്തിൽ പെങ്കടുക്കുന്നത്.

ബി.എസ്സി നഴ്സിങ്ങിന് 10 സ്ഥാപനങ്ങളുമാണുള്ളത്. സ്ഥാപനങ്ങളുടെ പേരുവിവരം, ഫീസ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ 'Participating Institutes' എന്ന ലിങ്കിൽ ലഭ്യമാണ്. ഉയർന്ന ഫീസ് ഘടനയുള്ള സ്ഥാപനങ്ങളുടെ വിവരം ഉൾപ്പെടെ ഇതിൽ ലഭ്യമാണ്.

രജിസ്ട്രേഷൻ നടത്തുന്നതിന് മുമ്പായി വി​ദ്യാ​ർ​ഥി​ക​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ ശ്ര​ദ്ധാ​പൂ​ർ​വം വാ​യി​ക്ക​ണം.

രജിസ്ട്രേഷൻ ഘട്ടത്തിൽ ശ്രദ്ധിക്കാൻ

നീറ്റ്-യു.ജി പരീക്ഷക്ക് അപേക്ഷിക്കാൻ എൻ.ടി.എ വെബ്സൈറ്റിൽ നൽകിയ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറുമായിരിക്കും അഖിലേന്ത്യ ക്വോട്ട കൗൺസലിങ് ഘട്ടത്തിലും എം.സി.സി ഉപയോഗിക്കുക. www.mcc.nic.in വെബ്സൈറ്റ് വഴി ഫീസടച്ച് രജിസ്റ്റർ ചെയ്യുകയും ചോയ്സ് ഫില്ലിങ് നടത്തുകയും ചെയ്തവരെ മാത്രമേ കൗൺസലിങ്ങിന് പരിഗണിക്കുകയുള്ളൂ.

അഖിലേന്ത്യ ക്വോട്ട/സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ/ സർവകലാശാലകൾ/എയിംസ്/ജിപ്മെർ/കൽപിത സർവകലാശാലകൾ/അലീഗഢ് മുസ്ലിം സർവകലാശാല/ ബനാറസ് ഹിന്ദു സർവകലാശാല എന്നിവയിലെ മെഡിക്കൽ, ഡെൻറൽ, ബി.എസ്സി നഴ്സിങ് കോഴ്സുകളിലേക്കാണ് കൗൺസലിങ് നടക്കുന്നത്.

അന്വേഷണങ്ങൾക്ക്:

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) കോൾ സെൻറർ നമ്പർ: 0120-4073500, ടോൾ ഫ്രീ നമ്പർ: 1800 102 7637 (രാവിലെ ഒമ്പത് മുതൽ രാത്രി 8.30 വരെ).

ഇ-മെയിൽ: adgme@nic.in (ഭരണപരമായ അന്വേഷണങ്ങൾക്ക്), financemcc@lifecarehll.com (സാമ്പത്തികം/സെക്യൂരിറ്റി തുക തിരികെ ലഭിക്കൽ തുടങ്ങിയ അന്വേഷണങ്ങൾക്ക്).

Tags:    
News Summary - Medical admission -All India Quota Counseling Process from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.