എം.സി.സി-നീറ്റ് യു.ജി മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് എം.ബി.ബി.എസ് കോഴ്സിൽ വിവിധ കാറ്റഗറികളിലായി പുതുതായി കൂട്ടിച്ചേർത്ത 147 സീറ്റുകളിലേക്ക് ചോയിസ് ഫില്ലിങ് നടത്താം. സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇതു സംബന്ധിച്ച അറിയിപ്പ് ഔദ്യോഗിക വെബ്സൈറ്റായ www.mcc.nic.inൽ ലഭ്യമാണ്.
ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഇ.എസ്.ഐ മെഡിക്കൽ കോളജുകളിലും യു.പി. ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളജുകളിലും പഞ്ചാബിലെ ഗുരുഗോബിന്ദ് സിങ് മെഡിക്കൽ കോളജിലുമാണ് സീറ്റ് വർധന. സ്ഥാപനങ്ങളും പുതുതായി എം.ബി.ബി.എസ് കോഴ്സിൽ വിവിധ കാറ്റഗറികളിലായി കൂട്ടിച്ചേർത്ത സീറ്റുകളും വെബ്സൈറ്റിലുണ്ട്. പുതിയ സീറ്റുകളിലേക്കുള്ള ചോയിസ് ഫില്ലിങ്, ലോക്കിങ് സമയപരിധി നിശ്ചയിച്ചിട്ടില്ല.
നിലവിലുള്ള ഷെഡ്യൂൾ പ്രകാരം മൂന്നാംഘട്ട അലോട്ട്മെന്റിലേക്കുള്ള ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ ഒക്ടോബർ അഞ്ചിന് അവസാനിക്കേണ്ടതായിരുന്നു. ഒക്ടോബർ എട്ടിനാണ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തേണ്ടത്. എന്നാൽ, സീറ്റ് കൂട്ടിച്ചേർക്കൽ തുടരുന്ന സാഹചര്യത്തിലും ചോയിസ് ഫില്ലിങ്ങിന് സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാലും മൂന്നാംഘട്ട സീറ്റ് അലോട്ട്മെന്റ് നടപടികൾ നീളാനാണ് സാധ്യത. അലോട്ട്മെന്റ് സംബന്ധമായ തുടർനടപടികൾ അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം സന്ദർശിക്കാനാണ് അധികൃതരുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.