കോഴിക്കോട്: മാധ്യമം എജുകഫെ (എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ) പുതിയ സീസൺ ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് എജുകഫെ- ആഗോള വിദ്യാഭ്യാസമേളയുടെ ഈ സീസൺ നടക്കുക. ഇതോടനുബന്ധിച്ച് എജുകഫെയുടെ നാല് വേദികളിലേക്കുമുള്ള സ്റ്റാൾ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. മലപ്പുറത്ത് ഏപ്രിൽ 26, 27 തീയതികളിലും കോഴിക്കോട്ട് ഏപ്രിൽ 29, 30 തീയതികളിലുമാവും വിദ്യാഭ്യാസമേള. മേയ് 8, 9 തീയതികളിൽ കൊച്ചിയിലും മേയ് 11, 12 തീയതികളിൽ കണ്ണൂരിലും എജുകഫെ അരങ്ങേറും.
‘എജുക്കേഷൻ ഫെസ്റ്റിവൽ’ എന്ന വിശാലമായ സാധ്യതയാണ് എജുകഫെ തുറന്നിടുന്നത്. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരമാകുന്ന രീതിയിലാണ് ഫെസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർഥികളുടെ എല്ലാ കരിയർ സംശയങ്ങൾക്കുമുള്ള ഉത്തരമുണ്ടാവും.10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെയാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നതെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും എജുകഫെയുടെ ഭാഗമാവാം.
കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഫെസ്റ്റിന്റെ ഭാഗമാവാൻ അവസരമുണ്ടാകും. കഴിഞ്ഞ തവണ മലപ്പുറത്തും കോഴിക്കോട്ടും നടന്ന എജുകഫെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ടിടങ്ങളിലും 20,000ത്തിലധികമായിരുന്നു രജിസ്ട്രേഷൻ പങ്കാളിത്തം. കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന വിദ്യാഭ്യാസ മേളയാണ് മാധ്യമം എജുകഫെ.
സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളിലെയും കരിയർ സെഷനുകളും സ്റ്റാളുകളും എജുകഫെയുടെ ഭാഗമാവും. ഇതുകൂടാതെ, ഇന്റർനാഷനൽ ലെവൽ മോട്ടിവേഷനൽ സ്പീക്കേഴ്സിന്റെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യവും സൈക്കോളജിക്കൽ കൗൺസലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷനൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക് തുടങ്ങിവയും എജുകഫെയുടെ ഭാഗമായി നടക്കും.
എ.സി.സി.എ, സി.എം.എ, സി.എ തുടങ്ങിയ കോമേഴ്സ് പ്രഫഷണൽ കോഴ്സുകൾക്കുള്ള കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമായ ‘ഇലാൻസ്’ ആണ് ഇത്തവണ എജുകഫെയുടെ മുഖ്യ പ്രായോജകർ. സ്റ്റാൾ ബുക്കിനും അതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 9645009444. ഇ മെയിൽ: events@madhyamam.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.