തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, ഏഴാം ക്ലാസ് വിദ്യാർഥികൾക്കുള്ള യു.എസ്.എസ് സ്കോളർഷിപ് പരീക്ഷകൾ ‘ചീഫ് മിനിസ്റ്റേഴ്സ് നോളജ്, ഇൻറലിജൻസ് ആൻഡ് ഡിലിജൻസ് സ്കോളർഷിപ്’ (സി.എം-കിഡ്) എന്ന് പുനർനാമകരണം ചെയ്തു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
- സ്കൂൾ അധ്യാപക പരിശീലനത്തിന് അഞ്ച് കോടി, കോളജ് അധ്യാപക പരിശീലനത്തിന് രണ്ട് കോടി.
- വിദ്യാഭ്യാസ മേഖലയിലെ പൈതൃക കെട്ടിടങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി 2.8 കോടി.
- സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി.
- അക്കാദമിക മികവ് പദ്ധതിക്ക് 37.8 കോടി.
- സ്കൂൾ അധ്യാപകരുടെ കാര്യക്ഷമത ഉറപ്പാക്കാനുള്ള എസ്.സി.ഇ.ആർ.ടി പദ്ധതിക്ക് അഞ്ച് കോടി.
- വിദ്യാഭ്യാസ മേഖലയുടെ മൊത്തം അടങ്കൽ 2391.13 കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 111.84 കോടി അധികം. സ്കൂൾ വിദ്യാഭ്യാസത്തിനായി 1083.82 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.