Representational Image
ബെംഗളൂരു: സംസ്ഥാനത്തിലെ എല്ലാ സ്വകാര്യ സ്കൂളുകളോടും ട്യൂഷൻ ഫീസ് 30 ശതമാനം കുറക്കാൻ ഉത്തരവിട്ട് കർണാടക സർക്കാർ. കോവിഡ് മഹാമാരിയെ തുടർന്നാണ് നടപടി. സെൻറർ-സ്റ്റേറ്റ് സിലബസുകൾ പിന്തുടരുന്ന എല്ലാ സ്വകാര്യ സ്കൂളുകളോടുമാണ് 2020-21 അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസ് കുറക്കാൻ നിർദേശിച്ചിരിക്കുന്നത്. മാതാപിതാക്കൾ ഇതിനകം തന്നെ മുഴുവൻ ഫീസും അടച്ചിട്ടുണ്ടെങ്കിൽ, അടുത്ത വർഷത്തേക്കുള്ള ഫീസിൽ അധിക തുക സ്കൂൾ മാനേജുമെൻറുകൾ കുറക്കണമെന്നും സർക്കാർ വ്യക്തമാക്കി.
ട്യൂഷൻ ഫീസ് കൂടാതെ വികസന ഫീസോ മറ്റ് ഫീസുകളോ ഇൗ അധ്യയന വർഷത്തിൽ ഈടാക്കാൻ പാടില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഫീസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കൾ കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറിെൻറ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.