പാലാ ബ്രില്യന്റ് കാമ്പസിൽ നടന്ന അനുമോദന യോഗത്തിൽ ജെ.ഇ.ഇ മെയിൻ സെഷൻ -1 പരീക്ഷയിൽ 99 പെർസന്റൈലിന് മുകളിൽ നേടിയ വിജയികൾ മെമന്റോയുമായി
പാലാ: 2025 വർഷത്തെ ജെ.ഇ.ഇ മെയിൻ സെഷൻ -1 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ പാലാ ബ്രില്യന്റ് കാമ്പസിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. 99.9 പെർസന്റൈൽ സ്കോറിന് മുകളിൽ നേടിയ 16 പേരുൾപ്പെടെ 99 െപർസന്റൈലിന് മുകളിൽ നേടിയ 300 വിദ്യാർഥികൾക്ക് മെമന്റോ നൽകി. അനുമോദന യോഗത്തിൽ ബ്രില്യന്റ് ഡയറക്ടർമാരായ ബി. സന്തോഷ് കുമാർ, സ്റ്റീഫൻ ജോസഫ്, പി. ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു എന്നിവർ സംസാരിച്ചു. വിജയികളെ ബ്രില്യൻറിലെ അധ്യാപകരും സ്റ്റാഫുകളും അനുമോദിച്ചു.
98 പെർസന്റൈലിന് മുകളിൽ ബ്രില്യന്റിൽനിന്ന് 700 കുട്ടികളാണുള്ളത്. 96 പെർസന്റൈലിന് മുകളിൽ 1700 വിദ്യാർഥികളും 95 പെർസന്റൈലിന് മുകളിൽ 2100 വിദ്യാർഥികളുമുണ്ട്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരിശീലന ബാച്ചിലേക്ക് ഇപ്പോൾ അഡ്മിഷൻ നേടാം. വിവരങ്ങൾക്ക്: www.brilliantpala.org, 04822-206100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.