നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ ഈമാസം 22, 23, 24 തീയതികളിലായി നടത്തുന്ന ജെ.ഇ.ഇ മെയിൻ -2025 ആദ്യ സെഷൻ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ പരീക്ഷാർഥികൾക്ക് https://jeemain.nta.nic.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഈ തീയതികളിൽ ബി.ഇ/ബി.ടെക് പ്രവേശനത്തിനായുള്ള ഒന്നാമത്തെ പേപ്പർ രാവിലെ ഒമ്പത് മുതൽ 12 മണിവരെയും ഉച്ചക്കുശേഷം മൂന്നു മുതൽ ആറുമണി വരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്.
ജനുവരി 28, 29, 30 തീയതികളിൽ നടത്തുന്ന ജെ.ഇ.ഇ മെയിൻ പേപ്പർ ഒന്ന് (ബി.ഇ/ബി.ടെക്), പേപ്പർ 2 എ (ബി.ആർക്) പേപ്പർ 2-ബി (ബി പ്ലാനിങ്) പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ പിന്നീട് വെബ്സൈറ്റിൽ ലഭ്യമാകും. രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതൽ 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്കുശേഷം മൂന്നുമുതൽ ആറുമണി വരെയുമാണ് നടത്തുക. ഇതുസംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റിലുണ്ട്.
എൻ.ഐ.ടികൾ, ഐ.ഐ.ടികൾ അടക്കമുള്ള മുൻനിര സ്ഥാപനങ്ങളിൽ എൻജിനീയറിങ്, ആർക്കിടെക്ചർ മുതലായ ബിരുദ പ്രവേശനം ജെ.ഇ.ഇ മെയിൻ റാങ്കടിസ്ഥാനത്തിലാണ്. ഉയർന്ന റാങ്ക് നേടുന്ന രണ്ടര ലക്ഷം പേർക്ക് ഐ.ഐ.ടികളിലേക്കു പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 പരീക്ഷയിൽ പങ്കെടുക്കാൻ അർഹതയുണ്ടാവും.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.