തിരുവനന്തപുരം: കരിയർ തുടങ്ങാൻ മികച്ച അവസരം കാത്തിരിക്കുന്ന സിവിൽ എൻജിനീയറിങ് ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇന്റേൺഷിപ് പദ്ധതിയുമായി അസാപ് കേരള. ഇൻഫർമേഷൻ കേരള മിഷന് കീഴിൽ 148 പേർക്കാണ് അവസരം. കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകളിൽ ട്രെയ്നി എൻജിനീയറായാണ് ജോലി ചെയ്യേണ്ടത്. ഒരു വർഷമാണ് കാലാവധി.
സ്റ്റൈപൻഡ് പ്രതിമാസം 10,000 രൂപ. അസാപ് കേരള വെബ്സൈറ്റ് (https://asapmsi.asapkerala.gov.in/Forms/tSudent/Common/3/290) മുഖേന രജിസ്റ്റർ ചെയ്യണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അവസാന തീയതി: നവംബർ 30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.