കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസ് (കൽപിത സർവകലാശാല) 2025-26 വർഷത്തെ പി.ജി, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം, പ്രവേശന ബുള്ളറ്റിൻ എന്നിവ www.iipsindia.ac.inൽ ലഭിക്കും. ഓൺലൈനിൽ ജൂൺ 25 വരെ അപേക്ഷിക്കാം.
കോഴ്സുകൾ:
എം.എ/എം.എസ് സി-പോപുലേഷൻ സ്റ്റഡീസ്: രണ്ടു വർഷം, സീറ്റുകൾ 35, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 25. പ്രതിമാസ ഫെലോഷിപ്പ് 5000 രൂപ. സി.യു.ഇ.ടി-പി.ജി 2025 അടിസ്ഥാനത്തിലാണ് സെലക്ഷൻ. വാർഷിക ട്യൂഷൻഫീസ് 8800 രൂപ.
എം.എസ് സി-ബയോസ്റ്റാറ്റിസ്റ്റിക്സ്: രണ്ടു വർഷം, സീറ്റ് 35. യോഗ്യത: ബി.എസ് സി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്/ബയോ സ്റ്റാറ്റിസ്റ്റിക്സ് രണ്ട് പേപ്പറുകൾ പഠിച്ചിരിക്കണം) 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 25. പ്രതിമാസ ഫെലോഷിപ് 5000 രൂപ. വാർഷിക ട്യൂഷൻഫീസ് 8800 രൂപ. സി.യു.ഇ.ടി-പി.ജി 2025 അടിസ്ഥാനത്തിലാണ് പ്രവേശനം.
എം.എസ് സി-സർവേ റിസർച് ആൻഡ് ഡേറ്റ അനലിറ്റിക്സ്: രണ്ടു വർഷം, സീറ്റ് 40, യോഗ്യത: തൊട്ടുമുകളിലേതുപോലെതന്നെ. പ്രതിമാസ ഫെലോഷിപ് 5000 രൂപ. വാർഷിക ട്യൂഷൻ ഫീസ് 8800 രൂപ.
പിഎച്ച്.ഡി-പോപുലേഷൻ സ്റ്റഡീസ്: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാം: പ്രതിമാസ ഫെലോഷിപ് 50,000 രൂപ + എച്ച്.ആർ.എ. പ്രവേശന യോഗ്യതയും സെലക്ഷൻ നടപടികളും അഡ്മിഷൻ ബുള്ളറ്റിനിലുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സംവരണം അടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.