എം.ജി സർവകലാശാലയിൽ രാജ്യാന്തര ഇരട്ട ബിരുദ കോഴ്സുകൾ

കോട്ടയം: ഉന്നത വിദ്യഭ്യാസ രംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ മഹാത്മാഗാന്ധി സർവകലാശാല അന്താരാഷ്ട്ര ജോയിന്‍റ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സർവകലാശാലാ കാമ്പസിലും അനുബന്ധ കോളജുകളിലുമായാണ് കോഴ്‌സുകൾ. സെൻട്രൽ യൂറോപ്യൻ യൂനിവേഴ്‌സിറ്റി, ഗെന്‍റ് യൂനിവേഴ്‌സിറ്റി, ലീഡ്സ് ബെക്കറ്റ് യൂനിവേഴ്‌സിറ്റി (യു.കെ) തുടങ്ങിയ വിഖ്യാത വിദേശ സർവകലാശാലകളുമായി സർവകലാശാല ഇതിന് ധാരണാപത്രം ഒപ്പുവച്ചു.

കേരളത്തിലെ ഒരു പൊതു സർവകലാശാല ആദ്യമായാണ് അന്താരാഷ്ട്ര ഡ്യുവൽ ഡിഗ്രി പ്രോഗ്രാം തുടങ്ങുന്നത്. ആദ്യ പ്രോഗ്രാമായ മാസ്റ്റർ ഓഫ് ജേണലിസം ആൻഡ് മാസ് കമ്യൂനിക്കേഷൻ എറണാകുളം സെന്‍റ് തെരേസാസ് കോളജും (ഓട്ടോണമസ്) ലീഡ്സ് ബെക്കറ്റ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് തുടങ്ങുമെന്ന് വൈസ് ചാൻസലർ പ്രഫ. ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള രണ്ടോ അതിലധികമോ കാമ്പസുകളിൽ പഠിക്കാനാണ് സൗകര്യമൊരുങ്ങുന്നത്.

എം.ജിയിൽ പഠനം ആരംഭിച്ച് ഇതര സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി സംയുക്തമായോ ഓരോ സ്ഥാപനങ്ങളിൽനിന്ന് പ്രത്യേകമായോ ബിരുദം നേടാം. മുഴുവൻ പഠനകാലവും വിദേശത്ത് ചെലവഴിക്കാതെ തന്നെ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നതാണ് പ്രത്യേകത.

Tags:    
News Summary - International dual degree courses at MG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.