തിരുവനന്തപുരം: സ്കൂളുകളുടെ തസ്തികനഷ്ട കണക്കിൽ തിരുത്തുമായി വിദ്യാഭ്യാസ വകുപ്പ്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഈ വർഷത്തെ തസ്തിക നിർണയത്തിലൂടെ 2019 -20 വർഷത്തിൽ അംഗീകരിച്ചവയിൽ 4563 തസ്തിക ഇല്ലാതായി എന്നായിരുന്നു.
ഇത് 4634 ആയാണ് വെള്ളിയാഴ്ച തിരുത്തിയത്. എയ്ഡഡ് സ്കൂളുകളിലെ തസ്തിക നഷ്ടക്കണക്കിലാണ് പിഴവ്. കുട്ടികളുടെ കുറവിൽ 2996 തസ്തികകളാണ് എയ്ഡഡിൽ ഇല്ലാതായത്. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത് 2925 എന്നായിരുന്നു. സർക്കാർ സ്കൂളുകളിലെ തസ്തിക നഷ്ടം 1638 എണ്ണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.