ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ: സർക്കാർ നിയോഗിച്ച കോർകമ്മിറ്റി റിപ്പോർട്ടും കരട് സ്പെഷൽ റൂളും മന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം :ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കോർകമ്മിറ്റി റിപ്പോർട്ടും കരട് സ്പെഷൽ റൂളും മന്ത്രി വി ശിവൻകുട്ടിക്ക് സമർപ്പിച്ചു. പ്രഫ. എം.എ ഖാദർ അധ്യക്ഷനായ വിദഗ്ധസമിതി സർക്കാരിന് സമർപ്പിച്ച മികവിന് ഉള്ള വിദ്യാഭ്യാസം ഒന്നാം ഭാഗം ശുപാർശകൾ സർക്കാർ തത്വത്തിൽ അംഗീകരിച്ചിരുന്നു.

കോർ കമ്മിറ്റിയുടെ ഭാഗമായ എ.കെ സുരേഷ് കുമാർ, ജി. ജ്യോതിചൂഡൻ, ഡോ. സി.രാമകൃഷ്ണൻ എന്നിവരാണ് റിപ്പോർട്ട് കൈമാറിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് സന്നിഹിതനായിരുന്നു.

Tags:    
News Summary - Implementation of Khader Committee Report: Govt appointed Core Committee report and draft special rule submitted to Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.