സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകൾക്ക് ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുമെന്ന്​ മന്ത്രി

ആറ്റിങ്ങൽ: ഈ വർഷം മുതൽ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകൾക്കുണ്ടായിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിൽ മുൻനിരയിൽ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി ബോധവത്കരണമുൾപ്പെടെ സമൂഹത്തിന് ഗുണകരമായ പദ്ധതികളാണ് സ്റ്റുഡന്റ്സ്​ പൊലീസ് പദ്ധതി വഴി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആറ്റിങ്ങൽ സബ് ഡിവിഷനിൽ എസ്​.പി.സി പാസിങ്​ ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മന്ത്രി. ഗവ. കോളജ് മൈതാനത്ത് നടന്ന ചടങ്ങിൽ 12 പ്ലാറ്റൂണുകളിലായി 264 വിദ്യാർഥികൾ പരേഡിൽ അണിനിരന്നു. മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. 

Tags:    
News Summary - grace mark will be restored to the students police cadets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.