കൊച്ചി: കളമശ്ശേരി ഗവ. ഐ.ടി.ഐ കാമ്പസില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റത്തില്‍ (ഗവ. എ.വി.ടി.എസ് ) വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ ശനിയാഴ്ച്ച (ഒക്ടോബര്‍ 21) രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 8089789828, 0484 2557275.
മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി പ്രതിമാസ വേതനം 24,000 രൂപ. അഡ്വാന്‍സ്ഡ് വെല്‍ഡിങ് ട്രേഡില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി സി, എന്‍.എ.സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള മുസി ലീം വിഭാഗക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
ഡൊമസ്റ്റിക് അപ്ലയന്‍സ് മെയിന്റനന്‍സ് (ഇലക്ട്രിക്കല്‍) ട്രേഡില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി, എന്‍.എ.സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ( ഓപ്പണ്‍) പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.