തിരുവനന്തപുരം: കലക്ടർ ആയി നാടിനെ സേവിക്കുന്നത് സ്വപ്നം കാണുന്നവർക്ക് സന്തോഷ വാർത്ത. കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവിസിന് രണ്ടാം വിജ്ഞാപനം തയ്യാറാകുന്നു. മൊത്തം വരുന്ന 31 ഒഴിവുകളിൽ പുതിയ ബാച്ചിൽനിന്ന് നിയമനം നടത്തുമെന്ന് അറിയിച്ച് പി.എസ്.സി.ക്ക് പൊതുഭരണവകുപ്പ് കത്ത് നൽകി.
തസ്തികമാറ്റത്തിനുള്ള രണ്ടു കാറ്റഗറികളിലും നേരിട്ടുള്ളതുമടക്കം മൂന്ന് ഒഴിവുകളാണ് പൊതു ഭരണവകുപ്പ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തത്. ബാക്കി 28 ഒഴിവുകൾ ഡെപ്യൂട്ടേഷൻ റിസർവാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഈ മാസമോ മാർച്ച് ആദ്യമോ പ്രസിദ്ധീകരിക്കും.
മൂന്നു കാറ്റഗറികളിലായിട്ടായിരിക്കും വിജ്ഞാപനം. നേരിട്ടുള്ള ഒന്നും തസ്തികമാറ്റത്തിനുള്ള രണ്ടു കാറ്റഗറികളും ചേർന്നതാണ് മൂന്നു കാറ്റഗറി. രണ്ടുഘട്ട പരീക്ഷയുണ്ടാകും. മുഖ്യപരീക്ഷ വിവരണാത്മക രീതിയിലായിരിക്കും.
ബിരുദമാണ് യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 21-32 ആണ് പ്രായപരിധി. നോൺ ഗസറ്റഡ് ജീവനക്കാരുടെ തസ്തികമാറ്റത്തിന് 21-40ഉം ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവരുടെ തസ്തികമാറ്റത്തിന് 50 വയസ്സും പൂർത്തിയാകാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.