തിരുവനന്തപുരം: 12 സ്വാശ്രയ ഡെൻറൽ കോളജുകളിലെ പി.ജി(എം.ഡി.എസ്) കോഴ്സിലെ ഫീസ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായി ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു.
ഇൗ അധ്യയനവർഷവും (2017-18) അടുത്തവർഷവും (2018-19) 85 ശതമാനം സീറ്റുകളിൽ 8.5 ലക്ഷമായിരിക്കും ഫീസ്. 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷം രൂപയുമായിരിക്കും ഫീസ്.
ഒാൾ കേരള സെൽ ഫിനാൻസിങ് ഡെൻറൽ കോളജ് മാനേജ്മെൻറ് കൺസോർട്ടിയത്തിന് കീഴിലെ കോളജുകളിലെ ഫീസാണ് നിശ്ചയിച്ചത്. മൂവാറ്റുപുഴ അന്നൂർ, മലപ്പുറം ചട്ടിപ്പറമ്പ് എജുകെയർ, മലപ്പുറം മാണൂർ മലബാർ, കോതമംഗലം മാർബസോലിയസ്, തിരുവനന്തപുരം ആറാലുമൂട് നൂറുൽ ഇസ്ലാം, തൃശൂർ അക്കിക്കാവ് പി.എസ്.എം, കൊല്ലം അസീസിയ, പാലക്കാട് ചാലിശേരി റോയൽ, പെരിന്തൽമണ്ണ എം.ഇ.എസ്, കോഴിക്കോട് കെ.എം.സി.ടി, തിരുവനന്തപുരം അകത്തുമുറി ശ്രീശങ്കര, എറണാകുളം ചേലാട് സെൻറ് ഗ്രിഗോറിയസ് കോളജുകളിലെ ഫീസാണ് നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.