എജു​കഫെ ഇന്ത്യൻ എഡിഷന് നാളെ തിരിതെളിയും

കോഴിക്കോട്: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസമേളയായ മാധ്യമം 'എജു കഫെ' 2022 ഇന്ത്യൻ സീസണിന് വെള്ളിയാഴ്ച കോഴിക്കോട്ട് തിരിതെളിയും. കഴിഞ്ഞ ഏഴുവർഷവും ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫെ പുത്തൻ വിഭവങ്ങളുമായാണ് മലയാള മണ്ണിലേക്ക് വരുന്നത്. മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ ഹാളിലാകും ഇന്ത്യൻ സീസണിലെ ആദ്യ ഫെസ്റ്റ് നടക്കുക. ഉപരിപഠനം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നവർക്ക് വഴികാട്ടിയാവുന്ന 'എജുകഫെ' പുതുമകളോടെ വിദ്യാർഥികൾക്കരികിലെത്തുമ്പോൾ 'മികച്ച ഒരു കരിയർ' എന്ന ഉറപ്പുതന്നെയാണ് മുന്നിലുള്ളത്. വിദഗ്ധർ പ​ങ്കെടുക്കുന്ന, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാവുന്ന സെഷനുകളും കരിയർ ശിൽപശാലകളുമടക്കം നിരവധി പരിപാടികൾ എജുകഫെയുടെ ഭാഗമായി നടക്കും.

ഗ്രാന്റ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന 'ദ ആർട് ഓഫ് സക്സസ്', പ്രശസ്ത മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ നയിക്കുന്ന 'ലിവ് വിത്ത് സെൻസ് ഓഫ് വണ്ടർ' തുടങ്ങിയ സെഷനുകളായിരിക്കും എജുഫെസ്റ്റിന്റെ മുഖ്യ ആകർഷണം. ഇതുകൂടാതെ പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ ഡോ. മാണി പോൾ നയിക്കുന്ന 'മൈൻഡ് മിറാക്ക്ൾ; എക്സ്‍പ്ലോർ യുവർസെൽഫ്', ഇന്റർനാഷനൽ ഹിപ്നോസിസ് മെന്റർ മാജിക് ലിയോ നയിക്കുന്ന 'നോ ദ പവർ ഓഫ് യുവർ മൈൻഡ് ത്രൂ ഹിപ്നോസിസ്', മജീഷ്യൻ ദയാനിധി നയിക്കുന്ന 'ദ ഗ്രേറ്റ് മാജിക് ബ്ലോ' എന്നിവയും ഫെസ്റ്റിന് മാറ്റുകൂട്ടും.

' ലീഗൽ സർവിസസ് അതോറിറ്റി ജില്ലാ സെക്രട്ടറിയും സബ് ജഡ്ജുമായ ഷൈജൽ എം.പി, പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി, അന്തർദേശീയ വിദ്യാഭ്യാസ പരിശീലകൻ ഫൈസൽ പി. സെയ്ദ്, അഷ്റഫ് ടി.പി, സൈലം നീറ്റ് എക്സ്പർട്ട് ഡോ. അനന്തു എസ്, വിദ്യാഭ്യാസ ട്രെയ്നർ മുഹമ്മദ് ഇഖ്ബാൽ ആർ, സഫീർ നജ്മുദ്ദീൻ, സിജി ടീം അംഗങ്ങളായ സക്കറിയ എം.വി, അഷ്കർ കെ, സബിത എം. തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

സിജിയുടെ 'സി ഡാറ്റ്' ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈലം 'ബസ് ദ ബ്രെയിൻ' ക്വിസ്, മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകൾ തുടങ്ങി നിരവധി പരിപാടികൾ എജുകഫെയിലുണ്ടാകും. കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവീസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.

ഓൺലൈനായി എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. തന്നിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. അതുകൂടാതെ ഫോൺ മു​ഖേനയും രജിസ്റ്റർ ചെയ്യാം. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന എജുകഫെയിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9497 197 794, വെബ്സൈറ്റ്: https://myeducafe.com/. സൈലം ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ.

സ്റ്റെയിപ്പ് ആണ് പരിപാടിയുടെ പ്രസന്റിങ് സ്​പോൺസർ.

Tags:    
News Summary - Educafe indian edition starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.