പോണ്ടിച്ചേരിയിൽ ഡിഗ്രി, പി.ജി, എം.ബി.എ വിദൂര പഠനം

ദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റ് 2024 വർഷം നടത്തുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. നാക് ‘എ’ ഗ്രേഡ് അംഗീകാരമുള്ള കേന്ദ്ര സർവകലാശാലയാണിത്. അഖിലേന്ത്യ സാ​ങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയും ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെയും യു.ജി.സിയുടെയും അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്. പഠനക്കുറിപ്പുകൾ ലഭിക്കും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സമ്പർക്ക ക്ലാസുകളുണ്ടാവും. മിതമായ നിരക്കിലുള്ള ട്യൂഷൻ ഫീസാണ് ഈടാക്കുന്നത്. ഭിന്നശേഷിക്കാർക്ക് 100 ശതമാനം ഫീസിളവും. യു.ജി പ്രോഗ്രാമുകൾ-ബി.കോം, ബി.ബി.എ, ബി.എ-ചരിത്രം, ഇംഗ്ലീഷ്, സാമ്പത്തികശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ. യോഗ്യത: പ്ലസ്ടു/തത്തുല്യം. വാർഷിക ഫീസ് 4,975 രൂപ.

എം.ബി.എ പ്രോഗ്രാമുകൾ-ഫിനാൻസ്/ജനറൽ/ടൂറിസം/മാർക്കറ്റിങ്/ഇന്റർനാഷനൽ ബിസിനസ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഓപറേഷൻസ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്/ഹോസ്പിറ്റൽ മാനേജ്മെന്റ്. യോഗ്യത: ബിരുദം. സെമസ്റ്റർ ഫീസ് 17,500 രൂപ. ഹോസ്പിറ്റൽ മാനേജ്മെന്റിന് 26,750 രൂപ.

എം.എ-ഇംഗ്ലീഷ്/സോ​ഷ്യോളജി/ഹിന്ദി; എം.കോം-ഫിനാൻസ്. യോഗ്യത: ബിരുദം. എം.കോമിന് ബി.കോം/ബി.ബി.എ/ബി.ബി.എം/ബി.എ ഇക്കണോമിക്സ്/സി.എ/സി.എം.എ ഇന്റർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക ഫീസ് 7425 രൂപ.

വിശദവിവരങ്ങൾ https://dde.pondiuni.edu.inൽ ലഭിക്കും. ഓൺ​ലൈനായി മാർച്ച് 31 വരെ അപേക്ഷിക്കാം. അന്വേഷണങ്ങൾക്ക് ddehe/pdesk@pondiuni.ac.in എന്ന ഇ-മെയിലിലും 0413-2654439/441 എന്നീ ഫോൺ നമ്പറിലും ബന്ധപ്പെടാം. ആദ്യം വരുന്നവർക്ക് ആദ്യം എന്നത് അടിസ്ഥാനത്തിലാണ് പ്രവേശനം.

സായുധസേനയിലും പാരാമിലിട്ടറി ഫോഴ്സിലും സേവനമനുഷ്ഠിക്കുന്ന പ്രതിരോധ ഉദ്യോഗസ്ഥർ, തടവുകാർ, ഒറ്റ​പ്പെട്ട വനിതകൾ, വിധവകൾ, ട്രാൻസ്ജൻഡർ, പോണ്ടിച്ചേരി സർവകലാശാലയിലെ അധ്യാപക ജീവനക്കാരും അവരുടെ ബന്ധുക്കൾ (ഗ്രൂപ് ബി, സി, ഡി മാത്രം) എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം ട്യൂഷൻ ഫീസിളവുണ്ട്. കേരളത്തിൽ സമ്പർക്ക ക്ലാസുകൾക്ക് തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും.

Tags:    
News Summary - Degree, PG, MBA distance learning in Pondicherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.