കേ​ന്ദ്ര സർവകലാശാല പ്രവേശനം​; കുസെറ്റ്​ 2021ന്​ ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ്​ 2021ന്​ (സെൻട്രൽ യൂനിവേഴ്​സിറ്റി കോമൺ എൻട്രൻസ്​ ടെസ്​റ്റ് -2021​) ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. സെപ്​റ്റംബർ ഒന്നുവരെയാണ്​ അപേക്ഷിക്കാൻ അവസരം. നാഷനൽ ടെസ്​റ്റിങ്​ ഏജൻസിക്കാണ്​ പരീക്ഷ നടത്തിപ്പ്​ ചുമതല.

സെപ്​റ്റംബർ 15, 16, 23, 24 തീയതികളിലാണ്​ പരീക്ഷ. https://cucet.nta.nic.in/​ വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷകൾ സമർപ്പിക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

1. CU -CET2021 ഔദ്യോഗിക വെബ്​സൈറ്റിൽ https://cucet.nta.nic.in/ പ്രവേശിക്ക​ുക

2. അതിൽ Registration for CU-CET 2021' ക്ലിക്ക്​ ചെയ്യുക

3. ഇമെയിൽ​ ഐ.ഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച്​ ലോഗിൻ ചെയ്യുക

4. അപ്പോൾ ലഭിക്കുന്ന ആപ്ലി​േക്കഷൻ നമ്പർ സൂക്ഷി​ച്ചുവെക്കുക

5. ഫോ​േ​ട്ടായും മറ്റും രേഖകളും അപ്​ലോഡ്​ ചെയ്യുക

6. ആപ്ലിക്കേഷൻ ഫീസ്​ അടക്കുക

7. ഭാവി ആവശ്യ​ത്തിനായി ആപ്ലി​േക്കഷ​െൻറ പകർപ്പ്​ സൂക്ഷിച്ചുവെക്കുക

Tags:    
News Summary - CUCET 2021 application process for common entrance test begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT