കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്​; സൗജന്യ പരീക്ഷ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്തിൽ പി.എസ്.സി, യു.പി.എസ്.സി മുതലായ മത്സരപ്പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരീക്ഷ പരിശീലനത്തിനായുള്ള 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള റെഗുലർ, ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യുനപക്ഷ വിഭാഗത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്‌, ജൈന, പാഴ്സി എന്നിവർക്ക് പുറമെ 20% സീറ്റുകളിൽ ഇതര ഒബിസി വിഭാഗത്തിൽ ഉള്ളവർക്കും പ്രവേശനം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി സർട്ടിഫിക്കറ്റി​െൻറ കോപ്പിയും പാസ്പോർട്ട് സൈസ്‌ ഫോട്ടോയും സഹിതം ccmykkdadmissions@gmail.com എന്ന ഇമെയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി നടക്കുന്ന ഇൻറർവ്യൂവി​െൻറയും യോഗ്യത പരീക്ഷയിൽ നേടിയ മാർക്കി​െൻറയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 94478 81853, 9446643499, 9846654930 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 വൈകുന്നേരം അഞ മണി.

Tags:    
News Summary - Coaching Center for Minority Youth Applications are invited for free exam training courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.