Representative Image
തിരുവനന്തപുരം: സാേങ്കതിക സർവകലാശാലക്ക് കീഴിലെ എൻജിനീയറിങ് ഉൾപ്പെടെയുള്ള കോളജുകൾ ഡിസംബർ 28ന് തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ അടച്ച കോളജുകൾ ഒമ്പത് മാസത്തിന് ശേഷമാണ് തുറക്കുന്നത്. വിവിധ സെമസ്റ്റർ ക്ലാസുകൾ ഘട്ടംഘട്ടമായി ആരംഭിക്കാനുള്ള നിർദേശത്തിന് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. അടുത്ത ആഴ്ച ചേരുന്ന സിൻഡിക്കേറ്റിെൻറ അംഗീകാരമായാൽ ഉത്തരവിറങ്ങും.
ഏഴാം സെമസ്റ്റർ ബി.ടെക്, ഒമ്പതാം സെമസ്റ്റർ ബി.ആർക്, മൂന്നാം സെമസ്റ്റർ എം.ടെക്/എം.ആർക്/എം.പ്ലാൻ, അഞ്ചാം സെമസ്റ്റർ എം.സി.എ/ഒമ്പതാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ എന്നീ ക്ലാസുകളാണ് ഡിസംബർ 28ന് ആരംഭിക്കുന്നത്. ഇവർക്കുള്ള ഒാൺലൈൻ ക്ലാസുകൾ 18ന് അവസാനിക്കും.
28ന് നേരിട്ട് തുടങ്ങുന്ന സെമസ്റ്റർ ക്ലാസ് ജനുവരി ഒമ്പത് വരെ നീളും. ഫെബ്രുവരി 15 മുതൽ സെമസ്റ്റർ പരീക്ഷയും നടത്തും. മാർച്ച് ഒന്നിന് അടുത്ത സെമസ്റ്റർ ക്ലാസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.