സി.​ബി.​എ​സ്.​ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം; അ​പേ​ക്ഷ തീ​യ​തി നാ​ളെ അ​വ​സാ​നി​ക്കും

ദോ​ഹ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷ​മു​ള്ള മാ​ർ​ക്ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കു​മാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ ആ​റി​ന് അ​വ​സാ​നി​ക്കും. മാ​ർ​ക്കു​ക​ളി​ൽ കു​റ​വോ അ​പാ​ക​ത​ക​ളോ സം​ശ​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​അ​വ​സാ​ന അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. തു​ട​ർ​പ​ഠ​ന​ത്തി​ന് പ​ന്ത്ര​ണ്ടാം ക്ലാ​സ് മാ​ർ​ക്കു​ക​ൾ നി​ർ​ണാ​യ​ക​മാ​യ​തി​നാ​ൽ, ഫ​ല​ത്തി​ൽ തൃ​പ്ത​ര​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ശ​നി​യാ​ഴ്ച​ക്ക​കം ത​ന്നെ സി.​ബി.​എ​സ്.​ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സ്കാ​ൻ ചെ​യ്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​രി​ശോ​ധി​ച്ച് പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​വ​സ​ര​മു​ള്ള​ത്. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം ര​ണ്ടോ മൂ​ന്നോ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ത്രം നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ഴി​ഞ്ഞ, ഖ​ത്ത​ർ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ത്ത​ര​ക്ക​ട​ലാ​സ് പ​രി​ശോ​ധ​ന​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. സി.​ബി.​എ​സ്.​ഇ ബോ​ർ​ഡി​ന്റെ ‘ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കി​ങ്’ മൂ​ല്യ​നി​ർ​ണ​യ രീ​തി​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം ത​ങ്ങ​ളു​ടെ സ്കാ​ൻ ചെ​യ്ത ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ പ​ക​ർ​പ്പ് കൈ​പ്പ​റ്റി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ.

ഖ​ത്ത​ർ പോ​ലെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ അ​പേ​ക്ഷ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ളോ റെ​സി​ഡ​ന്റ് ഐ​ഡി​യോ അ​ല്ലെ​ങ്കി​ൽ സ്കൂ​ളി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഗി​ൻ വി​വ​ര​ങ്ങ​ളോ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്. ഓ​ഫ്‌​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല. ഉ​ത്ത​ര​ക്ക​ട​ലാ​സ് പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്കാ​ൻ ചെ​യ്ത കോ​പ്പി​ക​ളി​ൽ പേ​ജു​ക​ൾ ന​ഷ്ട​പ്പെ​ട​ൽ, വ്യ​ക്ത​മ​ല്ലാ​ത്ത പേ​ജു​ക​ൾ, മാ​പ്പു​ക​ളോ ഗ്രാ​ഫു​ക​ളോ വി​ട്ടു​പോ​ക​ൽ, ചോ​ദ്യ​പേ​പ്പ​ർ സെ​റ്റി​ലെ വ്യ​ത്യാ​സം, മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കാം. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഒ​രു അ​പേ​ക്ഷ മാ​ത്ര​മേ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​തേ​സ​മ​യം, അ​പേ​ക്ഷ​യി​ൽ ഒ​ന്നി​ല​ധി​കം വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താം. ഒ​രു ഉ​ത്ത​ര​ക്ക​ട​ലാ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് 100 രൂ​പ​യാ​ണ് ഫീ​സ്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി നി​ർ​ദി​ഷ്ട ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ വീ​ണ്ടും വി​ല​യി​രു​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​പ്പെ​ടാം. അ​പേ​ക്ഷ​യി​ൽ ചോ​ദ്യ ന​മ്പ​റും പേ​ജ് ന​മ്പ​റും വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ഓ​രോ ചോ​ദ്യ​ത്തി​നും 25 രൂ​പ​യാ​ണ് ഫീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഫീ​സ് പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ അ​ട​ക്കാ​ൻ സാ​ധി​ക്കൂ. അ​പേ​ക്ഷ​ക​ളി​ൽ പി​ന്നീ​ട് മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ല. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ശേ​ഷം ല​ഭി​ക്കു​ന്ന പു​തി​യ മാ​ർ​ക്കാ​യി​രി​ക്കും അ​ന്തി​മ​മാ​യി ക​ണ​ക്കാ​ക്കു​ക. ഇ​ത് പ​ഴ​യ മാ​ർ​ക്കി​ന് പ​ക​ര​മാ​യി ചേ​ർ​ക്ക​പ്പെ​ടും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ മാ​ർ​ക്ക് കൂ​ടി​യാ​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കും ഇ​നി ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞാ​ൽ ആ ​കു​റ​ഞ്ഞ മാ​ർ​ക്കു​മാ​യി​രി​ക്കും ഫൈ​ന​ൽ സ്കോ​റാ​യി രേ​ഖ​പ്പെ​ടു​ത്തു​ക. പ​ഴ​യ​തും പു​തി​യ​തു​മാ​യ മാ​ർ​ക്കു​ക​ളി​ൽ നി​ന്ന് ഒ​രെ​ണ്ണം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും സി.​ബി.​എ​സ്.​ഇ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ക​യി​ല്ലെ​ന്ന് സി.​ബി.​എ​സ്.​ഇ ബോ​ർ​ഡ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - CBSE revaluation; Application deadline ends today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.