എം.ജി സർവകലാശാല വാർത്തകൾ

പി.​ജി ആ​ന്‍ഡ് ബി.​എ​ഡ് ക്യാ​പ്: ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ്

കോ​ട്ട​യം: ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ബി.​എ​ഡ് ഏ​ക​ജാ​ല​ക (പി.​ജി ആ​ന്‍ഡ് ബി.​എ​ഡ് ക്യാ​പ്) പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​മു​മ്പാ​യി അ​ത​ത് കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണം.

റി​സ​ർ​ച് അ​സി​സ്റ്റ​ന്‍റ്, ഫീ​ല്‍ഡ് ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ നി​യ​മ​നം

സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പു​ല്ല​രി​ക്കു​ന്ന് കാ​മ്പ​സി​ലെ സ്കൂ​ള്‍ ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ​സി​ല്‍, ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ സ​യ​ന്‍സ് റി​സ​ര്‍ച്ചി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ‘വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ കൂ​ട്ടു​കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ പു​ന​ര്‍നി​ര്‍മി​തി: അ​നു​ഷ്ഠാ​ന​വും പൂ​ര്‍വി​കാ​രാ​ധ​ന​യും’ ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് റി​സ​ർ​ച് അ​സി​സ്റ്റ​ന്‍റ്, ഫീ​ല്‍ഡ് ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ എ​ന്നീ താ​ല്‍കാ​ലി​ക ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ആ​ഗ​സ്റ്റ് 10 വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് www.mgu.ac.in. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും dinesanv@mgu.ac.in എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം.

സീ​റ്റ് ഒ​ഴി​വ്

സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ന്‍ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ല്‍ എം.​ബി.​എ കോ​ഴ്സി​ല്‍ എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ര്‍ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു​ക​ളു​ണ്ട്. ബി​രു​ദ​വും കാ​റ്റ്, സി​മാ​റ്റ് അ​ല്ലെ​ങ്കി​ല്‍ കെ​മാ​റ്റ് സ്കോ​റു​ള്ള അ​ര്‍ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​വ​കു​പ്പ് ഓ​ഫി​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0481-2733367.

പ്രാ​ക്ടി​ക്ക​ല്‍

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഡേ​റ്റാ അ​ന​ലി​റ്റി​ക്സ്) (2025 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2024 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2020 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്) മേ​യ് 2026ന്‍റെ സോ​ഫ്റ്റ് വെ​യ​ര്‍ ലാ​ബ്-2 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 27 മു​ത​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ബാ​ങ്ക​ങ് ആ​ന്‍ഡ് ഫി​നാ​ന്‍ഷ്യ​ല്‍ സ​ര്‍വി​സ​സ് (പു​തി​യ സ്കീം-2024 ​അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്) ഏ​പ്രി​ല്‍ 2026ന്‍റെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 31ന് ​ക​ള​മ​ശ്ശേ​രി സെ​ന്‍റ് പോ​ള്‍സ് കോ​ള​ജി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ (പി.​ജി.​സി.​എ​സ്.​എ​സ്) (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്) മാ​ര്‍ച്ച് 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും ആ​ഗ​സ്റ്റ് അ​ഞ്ചു വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - MG University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.