എം.ആർക് പ്രവേശനം; പി.ജി.ഇ.ടി.എ-2026 രജിസ്ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ രണ്ടുവർഷ എം.ആർക് പ്രവേശനത്തിനായി കൗൺസിൽ ഓഫ് ആർക്കിടെക്ചർ 2026 ആഗസ്റ്റ് ഒമ്പതിന് ദേശീയതലത്തിൽ നടത്തുന്ന നാലാമത്/ അവസാന പോസ്റ്റ്ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (പി.ജി.ഇ.ടി.എ- 2026) പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ഫീസ്: 1750 രൂപ. എസ്.സി /എസ്.ടി/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ഡി വിഭാഗത്തിന് 1250 രൂപ, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 1000 രൂപ. അപേക്ഷ: ആർക്കിടെക്ചർ (ബി.ആർക്) ബിരുദക്കാർക്കും അവസാന വർഷ വിദ്യാർഥികൾക്കും ടെസ്റ്റിന് അപേക്ഷിക്കാം. പ്രായപരിധിയില്ല. രജിസ്ട്രേഷൻ നടപടികൾ ആഗസ്റ്റ് നാലിന് അവസാനിക്കും.

വിശദവിവരങ്ങൾക്ക്: www.pgeta.in സന്ദർശിക്കാം. ഒരാൾക്ക് പരമാവധി മൂന്നു പ്രാവശ്യം പരീക്ഷ അഭിമുഖീകരിക്കാം. പ്രവേശനത്തിന് മികച്ച സ്കോറാണ് പരിഗണിക്കുക. കൗൺസിലിന്റെ അനുമതിയോടെ നടത്തുന്ന ആർക്കിടെക്ചർ പി.ജി കോഴ്സുകളുടെ പട്ടികയും പ്രവേശന നടപടിക്രമങ്ങളും www.coa.gov.inൽ ലഭിക്കും.

Tags:    
News Summary - M.Arch Admission; PGETA-2026 Registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.