നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ ബിരുദക്കാർക്ക് അസിസ്റ്റന്റാവാം

കേന്ദ്ര പൊതുമേഖലയിലുള്ള നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. വിവിധ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെ ബ്രാഞ്ചുകളിലായി 500 ഒഴിവുകളുണ്ട്. കേരളത്തിൽ 35 പേർക്കാണ് അവസരം. പട്ടികജാതി/വർഗം, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ വിഭാഗങ്ങളിലുള്ളവർക്ക് നിശ്ചിത ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്. ശമ്പളനിരക്ക്: 36290-100865 രൂപ.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദം. പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. പ്രായപരിധി: 21-30 വയസ്സ്. പട്ടികജാതി/വർഗക്കാർക്ക് 5 വർഷം. ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിന് 3 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം. വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഇളവുണ്ട്.

അപേക്ഷാ ഫീസ്: 850 രൂപ. എസ്.സി/ എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ വാലറ്റ്സ് മുഖേന ഫീസ് അടക്കാം. സെലക്ഷൻ: പ്രിലിമിനറി, മെയിൻ പരീക്ഷകളടങ്ങിയ ഓൺലൈൻ ടെസ്റ്റ്, റീജനൽ ലാംഗ്വേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: ഓൺലൈനിൽ ആഗസ്റ്റ് ഏഴുവരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://nationalinsurance.nic.co.in/recruitmentൽനിന്നും ഡൗൺലോഡ് ചെയ്യാം.

പരീക്ഷാ കേന്ദ്രം: കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.

Tags:    
News Summary - Graduates can become assistants at National Insurance Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.