മൗലാന ആസാദ് നാഷനൽ ഉർദു സർവകലാശാല ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ വിദൂര പഠനാവസരം

കേന്ദ്ര സർവകലാശാലയായ മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റി (ഹൈദരാബാദ്, തെലങ്കാന), സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ 2026-27 വർഷ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകൾ: എം.എ- ഉർദു, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, ഇസ്‍ലാമിക് സ്റ്റഡീസ്, എം.ബി.എ, ബി.എഡ്, ബി.എ (ഓണേഴ്സ്), ബി.കോം (ഓണേഴ്സ്), ബി.എസ് സി (ഓണേഴ്സ്), ഡിപ്ലോമ കോഴ്സുകൾ- ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ടീച്ച് ഇംഗ്ലീഷ്, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് മാനേജ്മെന്റ്, സ്കൂൾ ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് എംപ്ലോയബിലിറ്റി സ്കിൽസ്, ഉർദു, ഗൈഡൻസ് ആൻഡ് കൗൺസലിങ്, സർട്ടിഫിക്കറ്റ് കോഴ്സുകൾ- ഫങ്ഷനൽ ഇംഗ്ലീഷ്, പ്രൊഫിഷ്യൻസി ഇൻ ഉർദു ത്രൂ ഇംഗ്ലീഷ്.

യോഗ്യതയും അപേക്ഷയും: പ്രവേശന യോഗ്യത, അപേക്ഷിക്കേണ്ട രീതി, സെലക്ഷൻ നടപടികൾ, കോഴ്സ് ഫീസ് അടക്കമുള്ള ഇ-പ്രോസ്​പെക്ടസും ഓൺലൈൻ അപേക്ഷാ ഫോറവും https://manuu.edu.in/cdoeൽ ലഭിക്കും.

അഡ്മിഷൻ പോർട്ടലായ https://manuuadmission.samarth.edu.in വഴിയാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്. എൻ​ട്രൻസ് അടിസ്ഥാനത്തിലുള്ള എം.ബി.എ, ബി.എഡ് പ്രോഗ്രാമുകൾക്ക് ആഗസ്റ്റ് 25നകവും മറ്റു പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 10നകവും അപേക്ഷിക്കാം.

അഡ്മിഷൻ എം.എ, എം.ബി.എ, ബി.എഡ്, ബി.എ, ബി.എസ്‍സി, ബി.കോം (ഓണേഴ്സ്), ഡിപ്ലോമ, സർട്ടി​ഫിക്കറ്റ് കോഴ്സുകളിൽ വിശദ വിവരങ്ങൾക്ക്

https://manuu.edu.in/cdoe

ഓൺലൈൻ അപേക്ഷ എം.ബി.എ, ബി.എഡ് കോഴ്സുകൾക്ക് ആഗസ്റ്റ് 25 വരെയും മറ്റു കോഴ്സുകൾക്ക് സെപ്റ്റംബർ 10 വരെയും സ്വീകരിക്കും. 

Tags:    
News Summary - Maulana Azad National Urdu University offers distance learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.