ബംഗളൂരു പ്രസിഡൻസി യൂനിവേഴ്സിറ്റി അഡ്മിഷൻ മേള നാളെ വടകരയിൽ

കോഴിക്കോട്: രാജ്യത്തെ മുൻനിര സ്വകാര്യ സർവകലാശാലകളിൽ ഒന്നായ ബംഗളൂരു പ്രെസിഡൻസി യൂനിവേഴ്സിറ്റിയിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി കേരളത്തിൽ സ്പോട്ട് അഡ്മിഷൻ ഡ്രൈവ് നാളെ വടകരയിൽ നടക്കും. മികച്ച അക്കാദമിക് നിലവാരവും പ്ലേസ്‌മെന്‍റ് റെക്കോർഡുമുള്ള പ്രെസിഡൻസി യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അഡ്മിഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. പ്ലസ്ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ അർഹരായ വിദ്യാർഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പുകളും ലഭ്യമാണ്.

പ്രധാന കോഴ്സുകൾ

ബി.ടെക് (സി.എസ്.ഇ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സൈബർ സെക്യൂരിറ്റി), ബി.ബി.എ, ബി.കോം, ബി.എ എൽ.എൽ.ബി, ബി.ഡിസ് (B.Des), ബി.സി.എ, ബി.എസ്.സി തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കും എം.ബി.എ, എം.ടെക്, എം.എസ്.സി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം.

ജൂലൈ 24 ന് വടകര ഹോട്ടൽ ക്രിസ്റ്റൽ സ്യൂട്ട് സിൽ വച്ചാണ് അഡ്മിഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് അഡ്മിഷൻ ഡ്രൈവ് നടക്കുക. സ്പോട്ട് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പത്താം ക്ലാസ്സിലെയും പ്ലസ്ടുവിലെയും മാർക്ക് ലിസ്റ്റുകൾ സഹിതം എത്തേണ്ടതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 8592996664

Tags:    
News Summary - bangalore presideny university admission fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.