സി.എക്കാർക്ക് ഐ.സി.എ.ഐയിൽ എക്സിക്യൂട്ടിവ് ഓഫിസറാകാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) എക്സിക്യൂട്ടിവ് ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. ഡൽഹി/നോയ്ഡയിലാണ് നിയമനമെങ്കിലും ഇന്ത്യയിലെവിടെയും മാറാം. ശമ്പളനിരക്ക് 56100-1,77,500 രൂപ. (വാർഷിക ശമ്പളം ഏകദേശം 15.68 ലക്ഷം രൂപ).

യോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത നേടിയിരിക്കണം. പ്രവൃത്തിപരിചയം നിർബന്ധമില്ല. ഫ്രഷേഴ്സിനും അപേക്ഷിക്കാം. പ്രായപരിധി 30.06.2026ൽ 25 വയസ്സ്. നിർദിഷ്ട മേഖലയിൽ നൈപുണ്യം അഭിലഷണീയം.

അപേക്ഷാഫീസ് 500 രൂപ. നിർദേശാനുസരണം ഓൺലൈനിൽ ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 31 വരെ ​അപേക്ഷ സ്വീകരിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് www.icai.org/post/career-in-icai സന്ദർശിക്കാം. 

Tags:    
News Summary - CAs can become executive officers in ICAI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.