അഖിലേന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റിൽ (എ.ഐ.എ.പി.ജി.ഇ.ടി 2026) പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 30നകം ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തലിന് ആഗസ്റ്റ് 1-2 വരെ സൗകര്യമുണ്ട്.
യോഗ്യത: അംഗീകൃത ബി.എ.എം.എസ്/ ബി.യു.എം.എസ്/ ബി.എസ്.എം.എസ്/ ബി.എച്ച്.എം.എസ് ബിരുദവും ബന്ധപ്പെട്ട കമീഷൻ/ കൗൺസിൽ രജിസ്ട്രേഷനും. ഒരുവർഷത്തെ ഇന്റേൺഷിപ്പ് 2026 ആഗസ്റ്റ് 31നകം പൂർത്തിയാക്കണം. പ്രായപരിധിയില്ല.
അപേക്ഷാ ഫീസ്: ജനറൽ- 2700 രൂപ, ഇ.ഡബ്യു.എസ്/ ഒ.ബി.സി നോൺ ക്രീമിലെയർ- 2450 രൂപ. പട്ടികജാതി/ വർഗം, ഭിന്നശേഷി (പി.ഡബ്യു.ബി.ഡി), തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 1800 രൂപ. ഡബിറ്റ്/ ക്രഡിറ്റ് കാർഡ്/ യു.പി.ഐ/ ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടക്കാം. വിവരണ പത്രികയിലെ നിർദേശങ്ങൾ പാലിച്ചാവണം അപേക്ഷിക്കേണ്ടത്. ഒറ്റ അപേക്ഷ നൽകിയാൽ മതി.
പരീക്ഷാ കേന്ദ്രം: കേരളത്തിൽ ആലപ്പുഴ, എറണാകുളം, കൊച്ചി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി പരീക്ഷാ കേന്ദ്രങ്ങളാണ്. ഈ പരീക്ഷയുടെ സ്കോറിന് 2026-27 വർഷത്തെ പ്രവേശനത്തിനു മാത്രമാണ് പ്രാബല്യം.
അഡ്മിഷൻ: എ.ഐ.എ.പി.ജി.ഇ.ടി 2026 റാങ്ക് അടിസ്ഥാനത്തിൽ ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിംഗ് കമ്മിറ്റി (എ.എ.സി.സി.സി) നടത്തുന്ന ഓൺലൈൻ കൗൺസലിംഗ് വഴി എം.ഡി/ എം.എസ് (ആയുർവേദ/ യുനാനി/ സിദ്ധ/ ഹോമിയോപ്പതി) കോഴ്സുകളിൽ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലും മറ്റും പ്രവേശനം തേടാം. സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേക്കുള്ള പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ എ.ഐ.എ.പി.ജി.ഇ.ടി 2026ൽ യോഗ്യത നേടിയതിൽനിന്നും അപേക്ഷ സ്വീകരിച്ച് തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇതുസംബന്ധിച്ച് അറിയിപ്പ് പിന്നീടുണ്ടാവും.
വെബ്സൈറ്റ്: രാജ്യത്തെ ആയുഷ് കോളജുകളിലും സ്ഥാപനങ്ങളിലും കൽപിത സർവകലാശാലകളിലും വാഴ്സിറ്റികളിലും ആയുഷ് പി.ജി കോഴ്സുകളിൽ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2026ലെ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടണം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും https:exams.nta.nic.in/aiapget സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.